ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബോളിവുഡ് നടി കങ്കണക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായെന്ന് കങ്കണ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. എന്നാൽ, അക്കൗണ്ട് പൂട്ടിക്കൊണ്ടുള്ള ട്വിറ്റർ നടപടിക്ക് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തുകൊണ്ടുള്ള നടപടിയാണ് നടിക്കെതിരെ പുതിയതായി വരുന്നത്.
കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സാധാരണ ഒരു ജലദോഷം പോലുള്ള കൊവിഡിനെ താൻ തകർക്കുമെന്നും കൊവിഡിന് ആവശ്യമില്ലാത്ത പ്രചാരണം നൽകി ആളുകളെ സമ്മർദ്ദത്തിലാക്കുകയാണെന്നുമായിരുന്നു പോസ്റ്റിൽ താരം പറഞ്ഞത്. ഇതിനെതിരെയാണ് പോസ്റ്റ് എടുത്തുകളഞ്ഞ് ഇൻസ്റ്റഗ്രാം നടപടിയെടുത്തത്.
"കുറച്ചു പേർക്ക് വിഷമമായതിനാൽ കൊവിഡിനെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ എന്‍റെ പോസ്റ്റ് ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്തു. കൊവിഡിന്‍റെ ആരാധകരായ തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും സഹതാപമുണ്ടാക്കുന്നു. പോസ്റ്റ് രണ്ട് ദിവസമുണ്ടായിരുന്നു, എന്നാൽ ഒരാഴ്ചത്തേക്ക് നിലനിൽക്കാൻ പോലും സാധിച്ചില്ല," എന്ന് കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി.
More Read: കങ്കണക്ക് കൊവിഡ്; വൈറസിനെ തകർക്കുമെന്ന് താരം
ഓക്സിജൻ ക്ഷാമത്തിൽ കൊവിഡ് രോഗികൾ വലയുമ്പോൾ, മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന് ഉപായം പറഞ്ഞ കങ്കണ റണൗട്ടിന്‍റെ പോസ്റ്റുകൾക്ക് നേരത്തെ വലിയ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ, ഓക്സിജൻ ഉപയോഗിക്കുന്നവർ ഭാവിയിൽ മരം വച്ചുപിടിപ്പിക്കുമെന്ന പ്രതിജ്ഞ എടുക്കണമെന്നും താരം പറഞ്ഞിട്ടുണ്ട്.