മൂന്ന് കുട്ടികളുള്ളവരെ ശിക്ഷിക്കുകയോ അവരില്‍ നിന്ന് പിഴ ഈടാക്കുകയോ വേണമെന്ന വിദ്വേഷ പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. 'രാജ്യത്ത് ജനസംഖ്യാനിയന്ത്രണത്തിന് കര്‍ശന നിയമങ്ങള്‍ വേണം. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം ഇതിനാണ്. ഇത്തരമൊരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്‌തു. ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ മൂന്ന് കുട്ടികൾ ഉളളവരെ ജയിലിൽ അടയ്‌ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും. അമേരിക്കയിൽ 32 കോടി ജനങ്ങളുണ്ട്. എന്നാൽ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയും വിഭവങ്ങളും അവർക്ക് മൂന്നിരട്ടിയാണ്. ചൈനയ്ക്ക് ഇന്ത്യയേക്കാൾ ജനസംഖ്യയുണ്ടാകാം. എന്നാൽ അവിടെയും ഭൂമിയും വിഭവങ്ങളും ഏകദേശം മൂന്നിരട്ടിയാണ്. ജനസംഖ്യാപ്രശ്നം വളരെ രൂക്ഷമാണ്...' ഇങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്.
'മൂന്ന് കുട്ടികള്‍ ഉള്ളവര്‍ക്ക് ജയിലോ പിഴയോ നല്‍കണം'; വിദ്വേഷ പരാമര്‍ശവുമായി കങ്കണ - കങ്കണ റണൗട്ട് ജനപ്പെരുപ്പം ട്വീറ്റ്
കൊവിഡ് വ്യാപനത്തിനുള്ള പ്രധാന കാരണമായി രാജ്യത്തെ ജനസംഖ്യയെയാണ് നടി ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് വ്യാപനത്തിനുള്ള പ്രധാന കാരണമായി കങ്കണ ചൂണ്ടിക്കാട്ടുന്നത് ജനസംഖ്യാവര്‍ധനവാണ്. പ്രസ്‌താവന വിവാദമായതോടെ നിരവധി പേര്‍ നടിക്കെതിരെ രംഗത്തെത്തി. ചിലര്‍ കങ്കണയുടെ കുടുംബത്തിലെ അംഗസംഖ്യ ചൂണ്ടികാട്ടി ട്വീറ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം 2.59 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ രണ്ട് ലക്ഷം കവിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 1.53 കോടിയിലധികമാണ്.നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നടിയാണ് ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ കങ്കണ റണൗട്ട്.