കേരളം

kerala

ETV Bharat / sitara

'തലൈവി'യുടെയും പുരട്‌ചി തലൈവരുടെയും ജീവിതരംഗങ്ങള്‍ ; ചിത്രത്തിലെ ഗാനം പുറത്ത് - കങ്കണ റണൗട്ട് അരവിന്ദ് സ്വാമി വാർത്ത

ജയലളിതയുടെയും എം.ജി.ആറിന്‍റെയും തിരശ്ശീലയിലെ പ്രണയരംഗങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ ഗാനം പുറത്ത്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത വാർത്ത  ജയലളിത ബയോപിക് തലൈവി വാർത്ത  ജയലളിത തലൈവി സിനിമ വാർത്ത  thalaivi video song out news  thalaivi kangana ranaut news  kangana ranaut aravind swami news  kangana ranaut jayalalitha biopic news  gv prakash thalaivi news  തലൈവി കങ്കണ റണൗട്ട് വാർത്ത  കങ്കണ റണൗട്ട് അരവിന്ദ് സ്വാമി വാർത്ത  തലൈവി ജി.വി പ്രകാശ് കുമാർ വാർത്ത
തലൈവി

By

Published : Aug 30, 2021, 4:37 PM IST

കാത്തിരിപ്പുകൾക്ക് ശേഷം, തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുകയാണ്.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന തലൈവി എന്ന ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുമെല്ലാം ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ജയലളിതയായി ബോളിവുഡ് നടിയും ദേശീയ പുരസ്‌കാര ജേതാവുമായ കങ്കണ റണാവത്തും, എം.ജി.ആറായി തെന്നിന്ത്യയുടെ റൊമാന്‍റിക് ഹീറോ അരവിന്ദ് സ്വാമിയും വേഷമിടുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്.

ജയലളിതയുടെയും എം.ജി.ആറിന്‍റെയും തിരശ്ശീലയിലെ പ്രണയരംഗങ്ങളും ജീവിതത്തിലെ ആത്മബന്ധവും കോർത്തിണക്കിയുള്ള വീഡിയോ ഗാനമാണ് തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി പുറത്തിറങ്ങിയത്.

ജി.വി പ്രകാശിന്‍റെ സംഗീതത്തിൽ തലൈവിയിലെ വീഡിയോ ഗാനം

പ്രമുഖ സംഗീത സംവിധായകൻ ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഗാനം ആലപിച്ചിരിക്കുന്നത് നകുൽ അഭയങ്കാരും നിരഞ്‌ജന രമണനും ചേർന്നാണ്. ഹിന്ദി പതിപ്പിൽ അർമാൻ മാലിക്കും പ്രജക്ത ശുക്രെയുമാണ് ഗായകർ.

More Read: അരവിന്ദ് സ്വാമിയും കങ്കണയും ; 'തലൈവി' സെപ്‌റ്റംബറില്‍ തിയേറ്ററുകളിലേക്ക്

എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവിക്കായി കെ.ആര്‍ വിജയേന്ദ്രൻ തിരക്കഥ എഴുതിയിരിക്കുന്നു. പ്രമുഖ തെന്നിന്ത്യൻ നടൻ നാസർ കരുണാനിധിയുടെ കഥാപാത്രം അവതരിപ്പിക്കുന്നു.

ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സെപ്‌റ്റംബര്‍ 10നാണ് തലൈവി തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നത്.

ABOUT THE AUTHOR

...view details