തമിഴകത്തിന്‍റെ തലൈവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പകർത്തുന്നത് ബോളിവുഡ് നടിയും ദേശീയ പുരസ്‌കാര ജേതാവുമായ കങ്കണ റണാവത്തിലൂടെയാണ്.
തലൈവി' എന്ന ടൈറ്റിലിൽ ഒരുക്കിയ സിനിമ നിർമാണം പൂർത്തിയാക്കി 2021ന്‍റെ തുടക്കത്തിൽ തന്നെ പുറത്തിറക്കാനായി നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം പ്രതിസന്ധിയിലാക്കിയതോടെ റിലീസ് നീട്ടിവയ്‌ക്കേണ്ടി വന്നു.
തലൈവി റിലീസിനൊരുങ്ങുന്നു
എന്നാൽ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രത്തിന്‍റെ പുതിയ റിലീസ് തിയ്യതി പുറത്തുവിട്ടു.
വാച്ച്‌മാൻ, ദേവി 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രം സെപ്‌റ്റംബര്‍ 10ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
More Read: അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കങ്കണ: 'തലൈവി' തിയറ്ററില്‍ തന്നെ
90കളിലെ റൊമാന്‍റിക് ഹീറോ അരവിന്ദ് സ്വാമിയാണ് പുരട്‌ചി തലൈവർ എംജിആറായി വേഷമിടുന്നത്. ബാഹുബലി, റിലീസിനൊരുങ്ങുന്ന ആർആർആർ പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കെ.ആർ വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ കഥ എഴുതുന്നത്.
തമിഴകത്തിന്‍റെ രാഷ്‌ട്രീയ പശ്ചാത്തലത്തിൽ നിർമിക്കുന്ന തലൈവിയിൽ ജയലളിതയുടെ ജീവിതവും രാഷ്‌ട്രീയപ്രവർത്തനങ്ങളും പ്രമേയമാകുന്നുണ്ട്.
തമിഴിലും തെലുങ്കിലും ഹിന്ദിയിലുമാണ് ചിത്രം റിലീസിനെത്തുന്നത്. ബ്രി മീഡിയയുടെ ബാനറില്‍ വിഷ്‌ണു വരദൻ ഇന്ധുരി, ഷായിലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് നിർമാണം.