സഹോദരന്‍റെ ഹല്‍ദി ആഘോഷമാക്കി കങ്കണ റണൗട്ട് - കങ്കണ റണൗട്ട് വാര്‍ത്തകള്‍
പച്ച കളര്‍ സാരിയും അതിനിണങ്ങുന്ന ചോക്കറും കമ്മലും ധരിച്ച് അതിമനോഹരിയായാണ് കങ്കണ ചടങ്ങില്‍ എത്തിയത്. നടിയുടെ സഹോദരി രംഗോലിയെയും വീഡിയോയില്‍ കാണാം
വിവാഹിതനാകാന്‍ പോകുന്ന സഹോദരന്‍ അക്ഷതിന്‍റെ ഹല്‍ദി ചടങ്ങ് ആഘോഷമാക്കി നടി കങ്കണ റണൗട്ടും കുടുംബവും. നവംബറിലാണ് അക്ഷതിന്‍റെ വിവാഹം. നടി തന്നെയാണ് ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സഹോദരന്‍റെ മുഖത്ത് കങ്കണ ചന്ദനം പൂശുന്നതും നടി പങ്കുവെച്ച വീഡിയോയില്‍ കാണാം. കുടുംബത്തിലെ തല മുതിര്‍ന്നവര്‍ക്ക് വിവാഹക്ഷണകത്ത് നല്‍കിയതിനോടനുബന്ധിച്ചാണ് ആഘോഷം നടത്തിയതെന്നും കങ്കണ കുറിച്ചു. പച്ച കളര്‍ സാരിയും അതിനിണങ്ങുന്ന ചോക്കറും കമ്മലും ധരിച്ച് അതിമനോഹരിയായാണ് കങ്കണ ചടങ്ങില്‍ എത്തിയത്. നടിയുടെ സഹോദരി രംഗോലിയെയും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം നവരാത്രി ആഘോഷങ്ങളുടെ ചിത്രങ്ങളും കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.