Lock Upp first look : ഏക്താ കപൂറിന്‍റെ പുതിയ റിയാലിറ്റി ഷോ ആയ 'ലോക്ക് അപ്പി'ന്‍റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്ത്. ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ലോക്ക് അപ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്.
Lock Upp release: ജയില്‍ പശ്ചാത്തലത്തില്‍ കയ്യില്‍ വിലങ്ങുമായി നില്‍ക്കുന്ന കങ്കണയുടെ ചിത്രമാണ് പോസ്റ്ററില്‍. 'ഇനി എല്ലാരും എന്‍റെ മുന്നിൽ മുട്ടുമടക്കണം. ഈ ബഡാസ് ജയിലിൽ ക്രൂരമായ ഒരു ഗെയിമുണ്ടാകും. ലോക്ക് അപ് ടീസർ നാളെ പുറത്തിറങ്ങും. ഫെബ്രുവരി 27ന് ലോക്ക് അപ് റിലീസ് ചെയ്യും.'- ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് കങ്കണ കുറിച്ചു.
സൗജന്യമായാണ് 'ലോക്ക് അപ്പ്' റിയാലിറ്റി ഷോ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. എംഎക്‌സ് പ്ലേയര്‍, ആള്‍ട്ട് ബാലാജി എന്നിവയിലൂടെയാണ് ലോക്ക് അപ് റിലീസ് ചെയ്യുക.