കേരളം

kerala

ETV Bharat / sitara

അഞ്ചാം ദേശീയ അവാർഡിനായി അച്ഛനും അമ്മയും അഭിനന്ദിച്ചു... കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് - കങ്കണ ദേശീയ അവാർഡ് തലൈവി പുതിയ വാർത്ത

വെള്ളിയാഴ്‌ചയാണ് ജയലളിതയുടെ ബയോപിക് തലൈവി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. എന്നാൽ തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സുകളിൽ സിനിമ റിലീസ് ചെയ്യില്ല.

kangana ranaut news update  kangana ranaut fifth national award news update  fifth national award kangana news  fifth national award thalaivi news latest  thalaivi kangana news update  kangana father mother thalaivi news  kangana parents thalaivi update  തലൈവി കങ്കണ സിനിമ വാർത്ത  മുഖ്യമന്ത്രി ജയലളിത കങ്കണ റണൗട്ട് വാർത്ത  മുഖ്യമന്ത്രി ജയലളിത ബയോപിക് വാർത്ത  കങ്കണ റണൗട്ട് തലൈവി വാർത്ത  കങ്കണ റണൗട്ട് അമ്മ അച്ഛൻ വാർത്ത  കങ്കണ ദേശീയ അവാർഡ് തലൈവി പുതിയ വാർത്ത  അഞ്ചാമത്തെ ദേശീയ അവാർഡ് കങ്കണ വാർത്ത
കങ്കണ

By

Published : Sep 9, 2021, 5:17 PM IST

Updated : Sep 9, 2021, 5:24 PM IST

തമിഴകം അമ്മ എന്ന് വിളിക്കുന്ന മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് 'തലൈവി' നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജയലളിതയുടെ കൗമാരവും തുടർന്നുള്ള വ്യക്തി ജീവിതവും പ്രണയവും രാഷ്‌ട്രീയപ്രവേശനവുമാണ് എ.എല്‍ വിജയ് സംവിധാനം ചെയ്‌ത തലൈവി എന്ന ചിത്രത്തിന്‍റെ പ്രമേയം.

More Read: തലൈവി സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തി കങ്കണ ; മൾട്ടിപ്ലക്‌സ് ഉടമകള്‍ക്കെതിരെ വിമർശനം

വെള്ളിയാഴ്‌ച തിയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്‍റെ പ്രത്യേക സ്‌ക്രീനിങ് കണ്ട പ്രമുഖ സംവിധായകരും മറ്റും ഗംഭീരപ്രതികരണമാണ് തലൈവിക്ക് നൽകുന്നത്. തലൈവിയിലെ തന്‍റെ പ്രകടനം കണ്ട് അമ്മയും അച്ഛനും നൽകിയ പ്രതികരണത്തെ കുറിച്ചാണ് കങ്കണ റണൗട്ട് പുതിയതായി പങ്കുവക്കുന്നത്. തന്‍റെ പുതിയ ചിത്രം കണ്ട് അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദിച്ചെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞത്.

കങ്കണ ഇൻസ്റ്റഗ്രാമിൽ

തലൈവിയുടെ റിലീസിന് മുന്നോടിയായുള്ള പ്രത്യേക സ്‌ക്രീനിങ്ങിലൂടെ ചിത്രം കണ്ടായിരുന്നു അച്ഛന്‍റെയും അമ്മയുടെയും അഭിപ്രായം. അരവിന്ദ് സ്വാമിയാണ് തലൈവി എന്ന ചിത്രത്തിൽ എംജിആറായി വേഷമിട്ടത്.

Last Updated : Sep 9, 2021, 5:24 PM IST

ABOUT THE AUTHOR

...view details