കേരളം

kerala

ETV Bharat / sitara

നമുക്കാറിയാവുന്ന കഥ, അറിയാത്ത ജീവിതം: കങ്കണയുടെ ജന്മദിനത്തിൽ 'തലൈവി' ടീസറെത്തി - thalaivi trailer latest news

ഏപ്രിൽ 26നാണ് തലൈവി റിലീസ് ചെയ്യുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബാഹുബലി, മണികര്‍ണിക ചിത്രങ്ങളുടെ രചയിതാവ് കെ.ആര്‍ വിജയേന്ദ്ര പ്രസാദ് ആണ്.

ജയലളിതയുടെ ജീവിതകഥ തലൈവി സിനിമ വാർത്ത  തലൈവി ട്രെയിലർ സിനിമ വാർത്ത  കങ്കണ റണൗട്ടിന്‍റെ ജന്മദിനം തലൈവി വാർത്ത  കങ്കണ പിറന്നാൾ തലൈവി വാർത്ത  കെആര്‍ വിജയേന്ദ്ര പ്രസാദ് തലൈവി വാർത്ത  power packed trailer thalaivi kangana news  kangana ranaut thalaivi latest news  thalaivi trailer latest news  kangana birthday today news
കങ്കണയുടെ ജന്മദിനത്തിൽ തലൈവി ടീസർ

By

Published : Mar 23, 2021, 1:13 PM IST

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയിലർ എത്തി. ഇന്ന് ബോളിവുഡ് താരം കങ്കണ റണൗട്ടിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ട്രെയിലർ റിലീസ് ചെയ്‌തത്. "നമുക്കെല്ലാമറിയുന്ന കഥ, എന്നാൽ നമുക്കറിയാത്ത ജീവിതം," പുരുഷാധിപത്യ രാഷ്‌ട്രീയ സംവിധാനത്തിലേക്ക് കരുത്തുകാട്ടി ഉയർന്നുവന്ന പെൺശക്തി ജയലളിതയുടെ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രമാണ് തലൈവി.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയിൽ ജയലളിതയെ അവതരിപ്പിക്കുന്നത് കങ്കണ റണൗട്ടാണ്. പുരട്‌ചി തലൈവര്‍ എം.ജി രാമചന്ദ്രനെ അരവിന്ദ് സ്വാമിയിലൂടെ സ്‌ക്രീനിലേക്ക് പകർത്തുന്നു. ജയലളിതയുടെ സിനിമാജീവിതവും രാഷ്‌ട്രീയ ജീവിതവും തലൈവിയുടെ പ്രമേയമാകുന്നു. ബാഹുബലി, മണികര്‍ണിക ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ കെ.ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെ രചന നിർവഹിച്ചിരിക്കുന്നത്. നാസർ, ഭാഗ്യശ്രീ, സമുദ്രക്കനി, മധു ബാല എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ജി.വി പ്രകാശ് കുമാര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. അടുത്ത മാസം 26ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തലൈവി പുറത്തിറങ്ങും.

ABOUT THE AUTHOR

...view details