കേരളം

kerala

ETV Bharat / sitara

'കേരള മോഡൽ' ; ബെഹ്റയുടെ പരാമര്‍ശം മുന്‍നിര്‍ത്തി പരിഹാസവുമായി കങ്കണ - kangana kerala model isis news

കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് താവളമാണെന്ന ഡിജിപിയുടെ വാക്കുകള്‍ മുന്‍നിര്‍ത്തിയാണ് പരിഹാസം.

കേരള മോഡൽ കങ്കണ വാർത്ത  കേരള മോഡൽ ഡിജിപി ബെഹ്‌റ വാർത്ത  കേരള കങ്കണ റണൗട്ട് വാർത്ത  തീവ്രവാദ സംഘടന കേരളം വാർത്ത  തീവ്രവാദ സംഘടന ലോക്‌നാഥ് ബെഹ്‌റ വാർത്ത  ലോക്‌നാഥ് ബെഹ്‌റ ഡിജിപി വാർത്ത  kerala model instagram story news  kerala model kangana ranaut news  bollywood kangana ranaut update  kangana kerala model isis news  loknath behera kerala dgp news
കങ്കണ റണൗട്ട്

By

Published : Jun 29, 2021, 6:17 PM IST

തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് താവളമാണ് കേരളമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പരാമര്‍ശം മുന്‍നിര്‍ത്തി പരിഹാസവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. 'കേരള മോഡൽ' എന്ന് കുറിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണമറിയിച്ചത്.

ഭീകര സംഘടനയായ ഐഎസിന് വിദ്യാഭ്യാസ സമ്പന്നരായ ഡോക്ടർമാരെയും എഞ്ചിനീയർമാരെയുമാണ് ആവശ്യമുള്ളതെന്നും അതിനാൽ കേരളം ഇവർക്കുള്ള റിക്രൂട്ടിങ് താവളമാണെന്നും ലോക്‌നാഥ് ബെഹ്‌റ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡിജിപിയുടെ വാക്കുകൾക്കൊപ്പം കേരള മോഡൽ എന്ന് ചേർത്തുകൊണ്ടാണ് കങ്കണയുടെ പരിഹാസം.

Also Read: ഇന്ദിരാ ഗാന്ധിയാകാനുള്ള തയ്യാറെടുപ്പില്‍ കങ്കണ റണൗട്ട്

മഹാമാരിയുടെ കാലത്തും പരിമിതമായ സൗകര്യങ്ങളിലൂടെ ആരോഗ്യ രംഗത്ത് മുന്നേറ്റം നടത്തി കേരളം ലോകശ്രദ്ധ നേടിയിരുന്നു. കേരള മോഡല്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെ ഇകഴ്ത്താനാണ് ബെഹ്റയുടെ പരാമര്‍ശം ഉദ്ധരിച്ച് കങ്കണയുടെ ശ്രമം. അതേസമയം ബോളിവുഡ് താരത്തിന്‍റെ പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

കേരളത്തെ പരിഹസിച്ച് കങ്കണ

ABOUT THE AUTHOR

...view details