കേരളം

kerala

ETV Bharat / sitara

ഫാമിലിമാന്‍ സീസണ്‍ 2വിലെ പ്രകടനം, സമന്തയെ അഭിനന്ദിച്ച് കങ്കണ - Samantha Akkineni in The Family Man 2

ക​ങ്ക​ണ​ ​ത​ന്‍റെ​ ​ഇ​ന്‍​സ്റ്റാ​ഗ്രാം​ ​സ്റ്റോ​റി​യി​ലൂ​ടെ​യാണ് ​സാ​മ​ന്ത​യെ​ ​പ്ര​ശം​സി​ച്ച​ത്.​ ​ കങ്കണയുടെ പ്രശംസയ്ക്ക് ​സാ​മ​ന്ത​ ​ന​ന്ദി​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്‌തു

Kangana Ranaut praises Samantha Akkineni in The Family Man 2 trailer  ഫാമിലിമാന്‍ സീസണ്‍ 2വിലെ പ്രകടനം, സമന്തയെ അഭിനന്ദിച്ച് കങ്കണ  സമന്തയെ അഭിനന്ദിച്ച് കങ്കണ  സമന്തയെ അഭിനന്ദിച്ച് കങ്കണ വാര്‍ത്തകള്‍  കങ്കണ റണൗട്ട് വാര്‍ത്തകള്‍ട  സമന്ത അക്കിനേനി ഫാമിലിമാന്‍  Samantha Akkineni in The Family Man 2 trailer  Samantha Akkineni in The Family Man 2  Kangana Ranaut praises Samantha Akkineni
ഫാമിലിമാന്‍ സീസണ്‍ 2വിലെ പ്രകടനം, സമന്തയെ അഭിനന്ദിച്ച് കങ്കണ

By

Published : May 21, 2021, 1:20 PM IST

മാനോജ് ബാജ്‌പേയ് നായകനാകുന്ന ഫാമിലിമാന്‍ സീസണ്‍ 2വിലൂടെ തെന്നിന്ത്യന്‍ സുന്ദരി സമന്ത അക്കിനേനി വെബ് സീരിസ് ലോകത്തേക്കും ചുവടുവെച്ചിരിക്കുകയാണ്. ഫാമിലിമാന്‍ സീസണ്‍ 2വിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

രാജലക്ഷ്‍മി ചന്ദ്രന്‍ എന്ന ശ്രീലങ്കന്‍ തമിഴ് വംശജയായാണ് സാമന്ത എത്തുന്നത്. ട്രെയിലറിലെ സമന്തയുടെ പ്രകടനം കണ്ട് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. ക​ങ്ക​ണ​ ​ത​ന്‍റെ​ ​ഇ​ന്‍​സ്റ്റാ​ഗ്രാം​ ​സ്റ്റോ​റി​യി​ലൂ​ടെ​യാണ് ​സ​മ​ന്ത​യെ​ ​പ്ര​ശം​സി​ച്ച​ത്.​ ​ കങ്കണയുടെ പ്രശംസയ്ക്ക് ​സ​മ​ന്ത​ ​ന​ന്ദി​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്‌തു.​ കിടിലന്‍ സംഘട്ടന രംഗങ്ങളും സമന്ത സീരിസില്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്. ​രാ​ജ് ​നി​ധി​മോ​രു,​ ​ഡി.​കെ കൃ​ഷ്ണ​ ​എ​ന്നി​വ​രാ​ണ് ​ഫാ​മി​ലി​മാ​ന്‍റെ​ ​സം​വി​ധാ​യ​ക​രും​ ​നി​ര്‍​മാ​താ​ക്ക​ളും.​

2019​ ലാ​ണ് ​ഫാ​മി​ലി​ ​മാ​നി​ന്‍റെ​ ​ആ​ദ്യ​ ​സീ​സ​ണ്‍​ ​റി​ലീ​സ് ​ചെ​യ്‌ത​ത്. പ്രി​യാ​മ​ണി​യാ​ണ് ​മ​നോ​ജ് ​ബാ​ജ്‌​പേ​യ് ​അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​ത്തിന്‍റെ​ ​ഭാ​ര്യ​യു​ടെ​ ​വേ​ഷം അവതരി​പ്പി​ച്ചി​രുന്നത്. സീ​മാ​ ​ബി​ശ്വാ​സ്,​ ​ധ​ര്‍​ശ​ന്‍​ ​കു​മാ​ര്‍​,​ ​ശ്രേ​യ​ ​ധ​ന്വ​ന്ത​രി,​ ​ഷ​ഹാ​ബ് ​അ​ലി,​ ​ദേ​വ​ദ​ര്‍​ശി​നി​ ​ചേ​ത​ന്‍​ ​തു​ട​ങ്ങി​യ​വ​രും​ ​ര​ണ്ടാം​ ​സീ​സ​ണി​ലു​ണ്ട്. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റാണ് ഫാമിലി മാനിലെ പ്രധാന കഥാപാത്രം. മനോജ് ബാജ്‍പേയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. കുടുംബജീവിതത്തിലെ സ്വര ചേര്‍ച്ചയില്ലായ്‍മയ്ക്കും ജോലിക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന ശ്രീകാന്തിന്‍റെ ജീവിതത്തിലൂടെയാണ് സീരിസ് സഞ്ചരിക്കുന്നത്. നിരവധി നര്‍മ രംഗങ്ങളും രണ്ടാം സീസണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ സീരിസ് ലഭിക്കും.

Also read:പ്രശസ്‌ത ഛായാഗ്രഹകന്‍ വി.ജയറാം അന്തരിച്ചു

ABOUT THE AUTHOR

...view details