Kangana praises Gangubai Kathiawadi: പറഞ്ഞ വാക്കുകള്‍ പിന്‍വലിച്ച് ബോളിവുഡ് നടിയും നിര്‍മാതാവുമായ കങ്കണ റണാവത്ത്. കഴിഞ്ഞ ആഴ്‌ചയാണ് ആലിയയേയും ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗംഗുഭായ് കത്യവാടി'യെയും അതിക്ഷേപിച്ച് കങ്കണ റണാവത്ത് രംഗത്തെത്തിയത്. എന്നാല്‍ 'ഗംഗുഭായ് കത്യവാടി'യുടെ റിലീസിന് ശേഷം ചിത്രത്തിന്‍റെ വിജയത്തെ അംഗീകരിച്ച് പോസ്‌റ്റുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് താരം.
'സൗത്ത് സിനിമാ മേഖലയില്‍ റെക്കോര്‍ഡ് ബ്രേക്കിങ് കലക്ഷന്‍ നേടി തിയേറ്ററുകള്‍ പുനരുജ്ജീവിപ്പിക്കുന്നു എന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്. ഒരു സ്‌ത്രീ കേന്ദ്രീകൃത സിനിമയില്‍ ഒരു വലിയ നടനും സൂപ്പര്‍ സ്‌റ്റാര്‍ സംവിധായകനുമുണ്ട്. ഒരു പക്ഷേ ആദ്യ ചുവടുകളാകാം. എന്നാല്‍ അത് നിസ്സാരമല്ല. ഗംഭീരം'- കങ്കണ കുറിച്ചു.
Kangana criticizes Gangubai Kathiawadi: ആലിയയെയും ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനെതിരെയും കങ്കണ രൂക്ഷ വിമര്‍ശനം നടത്തിയിട്ട് ഒരാഴ്‌ച പോലും ആയില്ല. സിനിമയുടെ കലക്ഷനെ പോലും കങ്കണ പ്രവചിച്ചു. 'ഗംഗുഭായ്' റിലീസാകുമ്പോള്‍ 200 കോടി രൂപ ചാരമാകുമെന്നാണ് നടി പറഞ്ഞത്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ നീണ്ട പോസ്‌റ്റുമായാണ് കങ്കണ ആലിയക്കും പിതാവിനുമെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഇരുവരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയായിരുന്നു കങ്കണയുടെ പോസ്‌റ്റ്.