മുംബൈ:നീലചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തിന് പിന്നാലെ ബോളിവുഡിനെതിരെ ശക്തമായ ആരോപണവുമായി കങ്കണ റണൗട്ട്. ബോളിവുഡിനെ അഴുക്കുചാൽ എന്ന് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ വിമർശനം.
ബോളിവുഡിലെ അന്തർധാരയിലുള്ള ഇത്തരം സംഭവങ്ങൾ തന്‍റെ നിർമാണത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും താരം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
ബോളിവുഡ് അഴുക്കുചാലെന്ന് കങ്കണ
'ഇതിനാലാണ് സിനിമ രംഗത്തെ ഒരു അഴുക്കുചാല്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്, മിന്നുന്നതെല്ലാം പൊന്നല്ല. ബോളിവുഡിലെ ഇത്തരം സംഭവങ്ങളെ അതിന്‍റെ ഏറ്റവും അടിയില്‍ നിന്നും ഞാന്‍ നിർമിക്കുന്ന 'ടികു വെഡ്‌സ് ഷേരു' എന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരും. നമുക്ക് ഒരു മൂല്യമുള്ള സംവിധാനം വേണം, അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യമായുള്ളത്. അതിനായി സിനിമ മേഖലയില്‍ ഒരു ശുദ്ധീകരണവും ആവശ്യമാണ്' എന്ന് കങ്കണ പ്രതികരിച്ചു.
കങ്കണ ഇൻസ്റ്റഗ്രാം പോസ്റ്റ് More Read: നീലച്ചിത്ര നിർമാണം; രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ഇതാദ്യമായല്ല ബോളിവുഡ് ഒരു അഴുക്കുചാലാണെന്ന് കങ്കണ അഭിപ്രായപ്പെടുന്നത്. ബോളിവുഡിൽ ഓരോ ആളുകളും പരസ്‌പരം തങ്ങളുടെ കപടതയെയും ദുഷ്‌പ്രവർത്തികളെയും മറച്ചുവക്കുകയാണെന്ന് നടി മുൻപ് പറഞ്ഞിട്ടുണ്ട്. 2020ൽ നടത്തിയ പ്രസ്‌താവനയിൽ അഴുക്കുചാൽ എന്നർഥം വരുന്ന രീതിയിൽ ബല്ലിവുഡ് എന്നാണ് ബോളിവുഡിനെ താരം വിളിച്ചത്.
അതേ സമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ജൂലൈ 23വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.