കേരളം

kerala

ETV Bharat / sitara

കങ്കണയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി - കങ്കണ റണൗട്ട്

കങ്കണയുടെ നിർമാണത്തിൽ മണികർണിക ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ആദ്യചിത്രമാണ് ടികു വെഡ്‌സ് ഷെരു

Kangana Ranaut reveals details about 'Tiku Weds Sheru' cast  kangana ranaut  nawazuddin siddiqui  tiku weds sheru  നവാസുദ്ദീൻ സിദ്ദിഖി  കങ്കണയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി  കങ്കണ റണൗട്ട്  ടികു വെഡ്‌സ് ഷെരു
കങ്കണയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി

By

Published : Jul 13, 2021, 9:31 PM IST

കങ്കണ റണാവത്തിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന 'ടികു വെഡ്‌സ് ഷെരു' എന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും. നടന്‍ ചിത്രത്തിന്‍റെ ഭാഗമാകുന്ന വിവരം കങ്കണ തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടത്. 'ടീമിലേക്ക് സ്വാഗതം സർ' എന്ന ക്യാപ്ഷനോടെയാണ് സിദ്ദിഖിയുടെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു.

2021മെയില്‍ കങ്കണ തന്‍റെ നിർമാണ കമ്പനിയുടെ പേരും ലോഗോയും പുറത്തുവിട്ടിരുന്നു. മണികർണിക ഫിലിംസ് എന്നാണ് പേര്. ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിൽ ഗർജിക്കുന്ന കടുവയും തീജ്വാലയുമാണ് ലോഗോയിൽ ഉള്ളത്.

പ്രണയ-ആക്ഷേപഹാസ്യമായി ഒരുക്കുന്ന ടികു വെഡ്‌സ് ഷെരു ആണ് നടിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ആദ്യചിത്രം.

Also Read: 'അറിവിന്‍റെ മഹാസമുദ്രം, അതിൽ നിന്ന് ഒരു തുള്ളിയെങ്കിലും വായിക്കണം'; ബുക്ക്‌ ഷെൽഫിന് മുന്നിലെ ചിത്രവുമായി മമ്മൂട്ടി

ടികു വെഡ്‌സ് ഷെരുവിന് പുറമെ ജോഗിറ സര ര ര എന്ന ചിത്രത്തിലും സിദ്ദിഖി അഭിനയിക്കുന്നുണ്ട്. തലൈവി, തേജസ്, ധക്കഡ്, മണികർണിക റിട്ടേൺസ്: ദി ലെജൻഡ് ഓഫ് ദിദ്ദ എന്നിവയാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

ABOUT THE AUTHOR

...view details