കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് ബോളിവുഡിന്‍റെ ബാബ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടന്‍ സഞ്ജയ് ദത്തിനൊപ്പമുള്ള ഫോട്ടോയാണ്. തലൈവി ഷൂട്ടിനായി ഹൈദരാബാദില്‍ എത്തിയതായിരുന്നു കങ്കണ. ഇരുവരും താമസിക്കുന്നത് ഒരേ ഹോട്ടലിലാണ്. അവിടെ വെച്ച് സഞ്ജയ് ദത്തിനെ കണ്ടപ്പോള്‍ കങ്കണ പകര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌ത പുതിയ ഫോട്ടോ. കന്നട താരം യഷ് നായകനാകുന്ന കെജിഎഫ് 2വിന്‍റെ ഷൂട്ടിങിനായാണ് സഞ്ജയ് ദത്ത് ഹൈദരാബാദില്‍ താമസിക്കുന്നത്. സിനിമയില്‍ യഷിന്‍റെ വില്ലനാണ് സഞ്ജയ് ദത്ത്.
സഞ്ജയ് ദത്തിനൊപ്പം കങ്കണ റണൗട്ട്, ഇരുവരുടെയും പുതിയ ഫോട്ടോ വൈറലാകുന്നു - kangana ranaut thalaivi
തലൈവി ഷൂട്ടിനായി ഹൈദരാബാദില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ഫോട്ടോയാണ് കങ്കണ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്
'ഞങ്ങൾ ഹൈദരാബാദിലെ ഒരേ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടിയപ്പോള്‍... ഞാന്‍ അദ്ദേഹത്തെ മുറിയില്‍ പോയി സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ തിരക്കി. അദ്ദേഹം പതിവിലും കവിഞ്ഞ് സുമുഖനും ആരോഗ്യവാനുമായിരുന്നു. അദ്ദേഹത്തിന്‍റെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുന്നു' എന്നാണ് കങ്കണ സഞ്ജയ് ദത്തിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.
റാസ്‌കല്‍, അഗ്ലി, ഡബിള്‍ ദമാല്‍, നോ പ്രോബ്ലം തുടങ്ങി നിരവധി സിനിമകളില്‍ സഞ്ജയ് ദത്തും കങ്കണയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് താന്‍ കാന്‍സര്‍ ബാധിതനാണെന്ന വിവരം സഞ്ജയ് ദത്ത് പരസ്യപ്പെടുത്തിയത്. പിന്നീട് അദ്ദേഹം വിദേശത്ത് വിദഗ്ദ ചികിത്സയ്ക്ക് വിധേയനായിരുന്നു. അടുത്തിടെയാണ് ചികിത്സ പൂര്‍ത്തിയാക്കി കാന്‍സര്‍ മോചിതനായി സിനിമകളില്‍ സജീവമായത്. അടുത്തിടെ മോഹന്‍ലാലുമൊത്ത് ദുബായിയില്‍ ദീപാവലി ആഘോഷിക്കുന്ന സഞ്ജയ് ദത്തിന്‍റെയും കുടുംബത്തിന്‍റെയും ചിത്രങ്ങള്‍ വൈറലായിരുന്നു.