ഇന്ത്യൻ രാഷട്രീയത്തിലെ ഏറ്റവും പ്രബലയായ വനിതകളിലൊരാളും മുൻ തമിഴ്നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായിരുന്ന ജയലളിതയുടെ നാലാം ചരമ വാര്‍ഷികമാണിന്ന്. തമിഴ്നാടിന്റെ തലൈവിയുടെ ജീവിതം പ്രമേയമാകുന്ന ഏറ്റവും പുതിയ എ.എൽ വിജയ് ചിത്രം തലൈവി അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് നടി കങ്കണ റണൗട്ടാണ് സിനിമയില്‍ ജയലളിതയുടെ വേഷം അവതരിപ്പിക്കുന്നത്. ജയലളിതയുടെ ചരമ വാര്‍ഷിക ദിനത്തില്‍ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ കങ്കണ. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും സംവിധായകന് വിജയ്ക്ക് നന്ദിയും അറിയിച്ചുകൊണ്ടാണ് കങ്കണ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ജയലളിതയുടെ ചരമവാര്‍ഷിക ദിനത്തില്‍ തലൈവിയിലെ പുതിയ സ്റ്റില്ലുകള്‍ പുറത്തുവിട്ട് കങ്കണ റണൗട്ട്
സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും സംവിധായകന് വിജയ്ക്ക് നന്ദിയും അറിയിച്ചുകൊണ്ടാണ് കങ്കണ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്
ജയലളിതയുടെ ചരമവാര്‍ഷിക ദിനത്തില്‍ തലൈവിയിലെ പുതിയ സ്റ്റില്ലുകള്‍ പുറത്തുവിട്ട് കങ്കണ റണൗട്ട്
2019 ഫെബ്രുവരി 24 ജയലളിതയുടെ ജന്മദിനത്തിലാണ് ഔദ്യോഗികമായി ചിത്രത്തിന്റെ ലോഞ്ചിങും ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും നടന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് സമ്മിശ്ര പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തില്‍ എംജിആറിന്റെ വേഷത്തിലെത്തുന്നത് നടന് അരവിന്ദ് സ്വാമിയാണ്. കെ.ആര് വിജയേന്ദ്രനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.