കൊവിഡും ലോക്ക് ഡൗണും എല്ലാ മേഖലകളെയും സ്‌തംഭനാവസ്ഥയിലാക്കിയിരുന്നു. ഇപ്പോള്‍ സിനിമാ മേഖലയടക്കമുള്ളവ പതുക്കെ ചലിച്ച് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പലയിടങ്ങളിലും സിനിമാ ചിത്രീകരണം പുരോഗമിക്കുകയാണ്. ഏഴ് മാസം നീണ്ട് നിന്ന ലോക്ക് ഡൗണ്‍ കൊവിഡ് ജീവിതത്തിന് ശേഷം വീണ്ടും ജോലിയിലേക്ക് പ്രവേശിക്കുന്നതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി കങ്കണ റണൗട്ട്. 'ഇന്നത്തെ ദിവസം വളരെ പ്രിയപ്പെട്ടതാണ്... നീണ്ട ഏഴ് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നു. എന്‍റെ സ്വപ്ന പദ്ധതിയായ 'തലൈവി' സിനിമയുടെ ഭാഗമാകാന്‍ ഞാന്‍ സൗത്ത് ഇന്ത്യയിലേക്ക് പോകുന്നു. ഈ മഹാമാരി കാലത്ത് നിങ്ങളുടെ പ്രാര്‍ഥനകള്‍ വേണം' പ്രഭാത സെല്‍ഫികള്‍ക്കൊപ്പം കങ്കണ ട്വീറ്റ് ചെയ്തു.
തലൈവി സെറ്റിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കുവെച്ച് കങ്കണ റണൗട്ട്
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവതകഥ പറയുന്ന സിനിമയാണ് തലൈവി. കങ്കണയാണ് ജയലളിതയായി വേഷമിടുന്നത്. എ.എല്‍ വിജയ് ആണ് ജയലളിതയുടെ ജീവിതം ആസ്പദമാക്കി ബയോപിക് ഒരുക്കുന്നത്.
ഏഴ് മാസത്തെ നീണ്ട ഇടവേളയ്ക്ക് വിരാമം, തലൈവി സെറ്റിലേക്ക് തിരിച്ചെത്തുന്ന സന്തോഷം പങ്കുവെച്ച് കങ്കണ റണൗട്ട്
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവതകഥ പറയുന്ന സിനിമയാണ് തലൈവി. കങ്കണയാണ് ജയലളിതയായി വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിന് സമ്മിശ്ര പ്രതികരണം ലഭിച്ചിരുന്നു. എ.എല്‍ വിജയ് ആണ് ജയലളിതയുടെ ജീവിതം ആസ്പദമാക്കി ബയോപിക് ഒരുക്കുന്നത്. തമിഴിലും ഹിന്ദിയിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ എംജിആറിന്‍റെ വേഷത്തിലെത്തുന്നത് നടന്‍ അരവിന്ദ് സ്വാമിയാണ്. കെ.ആര്‍ വിജയേന്ദ്രനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.