ഇന്ത്യൻ രാഷട്രീയത്തിലെ ഏറ്റവും പ്രബലയായ വനിതകളിലൊരാളും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായിരുന്ന ജയലളിതയുടെ ബയോപിക് തലൈവിയുടെ ചിത്രീകരണം പൂര്‍ത്തിയായി. തമിഴ്‌നാടിന്‍റെ തലൈവിയുടെ ജീവിതം പ്രമേയമാകുന്ന സിനിമ എ.എൽ വിജയ് ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ബോളിവുഡ് നടി കങ്കണ റണൗട്ടാണ് ജയലളിതയായി വേഷമിട്ടിരിക്കുന്നത്. തലൈവിയുടെ ചിത്രീകരണം പൂര്‍ത്തിയായ സന്തോഷം കങ്കണയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ജയലളിതയുടെ ചരമ വാര്‍ഷിക ദിനത്തില്‍ തലൈവിയുടെ ലൊക്കേഷന്‍ ഫോട്ടോകളും കങ്കണ പങ്കുവെച്ചിരുന്നു.
തലൈവിയുടെ ചിത്രീകരണം പൂര്‍ത്തിയായി, സന്തോഷം പങ്കുവെച്ച് കങ്കണ റണൗട്ട്
തലൈവിയുടെ ചിത്രീകരണം പൂര്‍ത്തിയായ സന്തോഷം കങ്കണയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ജയലളിതയുടെ ചരമ വാര്‍ഷിക ദിനത്തില്‍ തലൈവിയുടെ ലൊക്കേഷന്‍ ഫോട്ടോകളും കങ്കണ പങ്കുവെച്ചിരുന്നു
ഏറെ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമ കൂടിയാണ് തലൈവി. ആദ്യം സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കങ്കണയെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. 2019 ഫെബ്രുവരി 24ന് ജയലളിതയുടെ ജന്മദിനത്തിലാണ് ഔദ്യോഗികമായി ചിത്രത്തിന്‍റെ ലോഞ്ചിങും ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തില്‍ എംജിആറിന്‍റെ വേഷത്തിലെത്തുന്നത് നടന്‍ അരവിന്ദ് സ്വാമിയാണ്. കെ.ആര്‍ വിജയേന്ദ്രനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.