ദിവസവും പുതിയ ട്വീറ്റുകള്‍ ചെയ്‌തും പ്രസ്‌താവനകള്‍ ഇറക്കിയും ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുന്ന നടിയാണ് കങ്കണ റണൗട്ട്. കര്‍ഷക സമരത്തിലുള്‍പ്പടെ വിവാദപരമായ ട്വീറ്റുകള്‍ നടത്തുകയും ചെയ്‌തിരുന്നു കങ്കണ. ഇപ്പോള്‍ താരം സ്വയം പുകഴ്‌ത്തികൊണ്ട് ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്. കൂടാതെ ട്വീറ്റിലൂടെ ലോക സിനിമയിലെ നടിമാരെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് കങ്കണ. ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയ ശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്‍റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്‌തത്. താരത്തിന്‍റെ പുതിയ സിനിമകളായ ധാക്കടിൽ നിന്നും തലൈവിയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താരത്തിന്‍റെ ട്വീറ്റ്.
തനിക്കുള്ളയത്ര കഴിവും അഭിനയ പ്രാവീണ്യവും ഈ ലോകത്ത് മറ്റൊരു നടിക്കുമില്ലെന്ന് കങ്കണ റണൗട്ട്
ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയ ശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്‍റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്‌തത്
'ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ ബുദ്ധിയും കഴിവും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്‍റെ അഹങ്കാരം ഞാൻ ഉപേക്ഷിക്കാം. അഭിനയത്തിൽ ഞാൻ കാണിക്കുന്ന അളവിലുള്ള പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാൽ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ച് ചെയ്യാനും എനിക്കാകും' കങ്കണ കുറിച്ചു.
മെറിൽ സ്ട്രീപ്പിന്‍റെ അഭിനയവുമായി താരതമ്യപ്പെടുത്തി ട്വീറ്റ് എഴുതിയപ്പോള്‍ നിരവധി വിമര്‍ശനങ്ങളും താരത്തിനെതിരെ സൈബര്‍ലോകത്ത് നിന്നും വന്നു. അതിനും നടി മറുപടി നല്‍കിയിട്ടുണ്ട്. 'എന്തിനാണ് നിങ്ങൾ വെള്ളക്കാരെ ആരാധിക്കുന്നതെന്ന് അറിയാൻ എനിക്ക് സത്യസന്ധമായി ആഗ്രഹം ഉണ്ട്... അവരുടെ സിനിമകളുടെ ബജറ്റും ഞങ്ങളുടെ പ്രായ വ്യത്യാസവും മാറ്റിവെക്കൂ... അഭിനയത്തെക്കുറിച്ച് മാത്രം പറയൂ... അവർക്ക് തലൈവിയോ ധാക്കഡോ ചെയ്യാനാകുമോ...? ക്വീൻ, തനു, ഫാഷൻ, പങ്ക ഇതിലേതെങ്കിലും....? ഇല്ല അവർക്ക് കഴിയില്ല എന്നതാണ് ഉത്തരം... എനിക്ക് എത്ര ഒസ്‌കാര്‍ ഉണ്ടെന്ന് ചോദിക്കുന്ന ആർക്കും മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ അല്ലെങ്കിൽ പത്മ അവാർഡുകൾ ഉണ്ടെന്നും ചോദിക്കാം... ഉത്തരം ഒന്നുമില്ല... നിങ്ങളുടെ അടിമ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരൂ.... നിങ്ങൾ എല്ലാവരും കുറച്ച് ആത്മാഭിമാനവും മൂല്യമുള്ള ചിന്താഗതിയും കണ്ടെത്തൂ....' കങ്കണ കുറിച്ചു.