കേരളം

kerala

ETV Bharat / sitara

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്‌ത് നടി കങ്കണ

ചൈനീസ് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കുമെന്ന പ്രതിജ്ഞയോടെ, ഈ യുദ്ധത്തിൽ നമുക്കും പോരാടാമെന്ന് രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബോളിവുഡ് നടി കങ്കണ റണാവത്ത് ആഹ്വാനം ചെയ്‌തു.

By

Published : Jun 27, 2020, 5:45 PM IST

Kangana Ranaut Chinese products  ചൈനീസ് ഉല്‍പന്നങ്ങള്‍  ബോളിവുഡ് നടി കങ്കണ റണാവത്ത്  ഗല്‍വാന്‍ താഴ്‌വര  ഇന്ത്യന്‍ സൈനികര്‍  സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം  indian soldiers in galwan valley  chinese products  kangana ranaut  bollywood actress
കങ്കണ റണാവത്ത്

ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിന്‍റെ ആഹ്വാനം. ചൈനയുടെ ഉൽപന്നങ്ങൾ നിരോധിച്ചുകൊണ്ട് സ്വയം പര്യാപ്‌തരാവാനും അതുവഴി ഇന്ത്യൻ സൈനികരെയും ഗവൺമെന്‍റിനെയും പിന്തുണക്കാനും അവർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ നിർദേശിച്ചു. ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സൈനത്തിന് നേരെ ചൈന നടത്തിയ ആക്രമണത്തെ പരാമർശിച്ചാണ് കങ്കണയുടെ പോസ്റ്റ്. മനുഷ്യ ശരീരത്തിലെ അവയവം നഷ്‌ടപ്പെടുന്നത് പോലെയാണ് നമ്മുടെ രാജ്യത്തിന്‍റെ ഒരു ഭാഗം നഷ്‌ടപ്പെടുന്നതെന്നും സ്വന്തം രാഷ്‌ട്രത്തെ സംരക്ഷിക്കാനാണ് നമ്മുടെ 20 സൈനികർ അവരുടെ ജീവൻ ബലി കഴിപ്പിച്ചതെന്നും നടി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിനിടെ ബ്രിട്ടീഷ് ഉൽപന്നങ്ങള്‍ ബഹിക്കരിക്കാന്‍ മഹാത്മഗാന്ധി ആവശ്യപ്പെട്ടു. അതുപോലെ ഇന്ന് ചൈനീസ് ഉൽപന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ ഇന്ത്യയുടെ പ്രധാന ഭാഗമായ ലഡാക്കിന് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമാകണം. ചൈനീസ് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കുമെന്ന പ്രതിജ്ഞയോടെ, ഈ യുദ്ധത്തിൽ നമുക്കും പോരാടാമെന്ന് രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ ക്വീൻ ഫെയിം വിശദീകരിച്ചു.

ജൂണ്‍ 15ന് രാത്രി ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഇതിന് പിന്നാലെയാണ് ചൈനീസ് ഉൽപന്നങ്ങള്‍ നിരാകരിക്കണമെന്ന തരത്തിൽ ചൈനക്കെതിരെ പ്രതിഷേധം ഉയർന്നത്. സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച്‌ വെളിപ്പെടുത്തിയ കങ്കണക്ക് നിരവധി പേർ പ്രശംസയും പിന്തുണയും അറിയിച്ചിരുന്നു. ചൈനീസ് ഉൽപന്നങ്ങൾക്കെതിരെയുള്ള കങ്കണാ റണാവത്തിന്‍റെ വീഡിയോക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ABOUT THE AUTHOR

...view details