സഹോദരന്‍ അക്ഷതിന്‍റെ വിവാഹ ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് നടി കങ്കണ റണൗട്ടും കുടുംബവും. നടി തന്നെയാണ് ചടങ്ങിന്‍റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സഹോദര പത്നിയെ കുടുംബത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് കങ്കണ ചിത്രങ്ങള്‍ പങ്കുവെച്ചത്.
സഹോദരന്‍റെ വിവാഹത്തില്‍ അതിസുന്ദരിയായി കങ്കണ - kangana ranaut latest news
കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയെ ക്ഷണിച്ചുകൊണ്ടാണ് കങ്കണ സഹോദരന്‍റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്
സഹോദരന്‍റെ വിവാഹത്തില്‍ അതിസുന്ദരിയായി കങ്കണ
നേരത്തെ ഹല്‍ദി ചടങ്ങിന്‍റെ വീഡിയോകളും മറ്റും കങ്കണ പങ്കുവെച്ചിരുന്നു. സഹോദരന്‍റെ മുഖത്ത് കങ്കണ ചന്ദനം പൂശുന്നതും നടി പങ്കുവെച്ച വീഡിയോയിലുണ്ടായിരുന്നു. ഉദയ്‌പൂരിലാണ് വിവാഹ ചടങ്ങുകള്‍ ആഘോഷമായി നടന്നത്.
ഹെവി വര്‍ക്കുള്ള ലഹങ്കയും ചോക്കറും കമ്മലുമണിഞ്ഞ് രാജകുമാരിയെപോലെയാണ് കങ്കണ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വധൂവരന്മാര്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും ഉള്ള ചിത്രങ്ങള്‍ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.