ഉത്തർപ്രദേശ് സർക്കാരിന്‍റെ 'ഒരു ജില്ല ഒരു ഉൽപന്നം' പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കങ്കണ റണൗട്ടിനെ നിയമിച്ചു. വെള്ളിയാഴ്‌ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹത്തിന്‍റെ ലഖ്‌നൗവിലെ വസതിയിൽ കങ്കണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
കങ്കണയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചുവെന്ന് യുപി ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ യോഗി കങ്കണയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.