ഇന്ത്യൻ രാഷട്രീയത്തിലെ ഏറ്റവും പ്രബലയായ വനിതകളിലൊരാളും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായിരുന്ന ജയലളിതയുടെ ബയോപിക് തലൈവി റിലീസിനൊരുങ്ങുന്നു. ചിത്രം ഈ വര്‍ഷം ഏപ്രില്‍ 23ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. തമിഴ്‌നാടിന്‍റെ തലൈവിയുടെ ജീവിതം പ്രമേയമാകുന്ന സിനിമ എ.എൽ വിജയ് ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ബോളിവുഡ് നടി കങ്കണ റണൗട്ടാണ് ജയലളിതയായി വേഷമിട്ടിരിക്കുന്നത്. തലൈവിയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരമെല്ലാം നേരത്തെ കങ്കണ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഏറെ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമ കൂടിയാണ് തലൈവി. ആദ്യം സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കങ്കണയെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
കങ്കണയുടെ തലൈവി ഏപ്രിലില്‍ തിയേറ്ററുകളില്‍ - kangana Ranaut AL Vijay
2021 ഏപ്രില്‍ 23ന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സിനിമ പ്രദര്‍ശനത്തിനെത്തും. എ.എല്‍ വിജയ് ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്
![കങ്കണയുടെ തലൈവി ഏപ്രിലില്‍ തിയേറ്ററുകളില്‍ കങ്കണയുടെ തലൈവി ഏപ്രിലില്‍ തിയേറ്ററുകളില്‍ തലൈവി റിലീസ് കങ്കണ തലൈവി സിനിമ വാര്‍ത്തകള്‍ കങ്കണ റണൗട്ട് സിനിമാ വാര്‍ത്തകള്‍ എ.എല്‍ വിജയ് സിനിമകള്‍ Thalaivi release date announced Thalaivi release date announced news Thalaivi release kangana Ranaut AL Vijay kangana Ranaut AL Vijay Thalaivi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10767286-847-10767286-1614222303795.jpg)
2019 ഫെബ്രുവരി 24ന് ജയലളിതയുടെ ജന്മദിനത്തിലാണ് ഔദ്യോഗികമായി ചിത്രത്തിന്‍റെ ലോഞ്ചിങും ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തില്‍ എംജിആറിന്‍റെ വേഷത്തിലെത്തുന്നത് നടന്‍ അരവിന്ദ് സ്വാമിയാണ്. കെ.ആര്‍ വിജയേന്ദ്രനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി.വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷായാണ്.
തലൈവിക്ക് പുറമെ ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്‍റെ അസോസിയേറ്റായിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് ഒന്ന്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുന്നത്. നിര്‍മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 'തായ്: പുരട്‌ചി തലൈവി' എന്നാണ് ഈ സിനിമയുടെ പേര്.