ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണശേഷം ബോളിവുഡില്‍ വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുകയാണ് ഇതില്‍ ഇപ്പോള്‍ തര്‍ക്കം നടക്കുന്നത് ബോളിവുഡ് മുന്‍നിര നടി കങ്കണ റണൗട്ടും ശിവസേന നേതാവും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി സഞ്ജയ് റാവത്തും തമ്മിലാണ്. സിനിമാലോകത്തെ മാഫിയയെക്കാള്‍ തനിക്ക് ഇപ്പോള്‍ ഭയം മുംബൈ പൊലീസിനെയാണെന്ന് കഴിഞ്ഞ ദിവസം കങ്കണ ട്വീറ്റ് ചെയ്തിരുന്നു ഇതിന് ശേഷമാണ് ഇരുവരും തമ്മില്‍ ട്വീറ്റുകള്‍ വഴി ഏറ്റുമുട്ടാന്‍ തുടങ്ങിയത്. നഗരത്തെ കാത്തുസൂക്ഷിക്കുന്ന മുംബൈ പൊലീസിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചുവരണ്ടെന്നാണ് കങ്കണയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ് കങ്കണ.
കങ്കണ റണൗട്ടിന് മുംബൈയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് സഞ്ജയ് റാവത്ത്; ബുധനാഴ്ച മുംബൈയില്‍ എത്തുമെന്ന് കങ്കണ - കങ്കണ റണൗട്ടിന് മുംബൈയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് സഞ്ജയ് റാവത്ത്
നഗരത്തെ കാത്തുസൂക്ഷിക്കുന്ന മുംബൈ പൊലീസിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചുവരണ്ടെന്നാണ് കങ്കണയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചിരിക്കുകയാണ് കങ്കണ

കങ്കണ റണൗട്ടിന് മുംബൈയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് സഞ്ജയ് റാവത്ത്, ബുധനാഴ്ച മുംബൈയില്‍ എത്തുമെന്ന് കങ്കണ
കങ്കണ റണൗട്ടിന് മുംബൈയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് സഞ്ജയ് റാവത്ത്, ബുധനാഴ്ച മുംബൈയില്‍ എത്തുമെന്ന് കങ്കണ
'മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നത് കാണുന്നുണ്ട്. അതുകൊണ്ട് വരുന്ന ആഴ്ച ഒമ്പത് സെപ്തംബറിന് ഞാന്‍ മുംബൈയില്‍ തിരിച്ചെത്തും. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂ' സഞ്ജയ് റാവത്തിന് മറുപടിയായി കങ്കണ ട്വിറ്ററില്‍ കുറിച്ചു. കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ മണാലിയിലാണുള്ളത്. ലോക്ക് ഡൗണ്‍ കാലം മണാലിയിലായിരുന്നു താരം ചെലവഴിച്ചത്.