കേരളം

kerala

ETV Bharat / sitara

കങ്കണ റണൗട്ടിന് 'വൈ' പ്ലസ് കാറ്റഗറി സുരക്ഷക്ക് അനുമതി

വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ ആഭ്യന്തര മന്ത്രാലയത്തിനും മന്ത്രി അമിത് ഷാക്കും കങ്കണ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു

By

Published : Sep 7, 2020, 4:22 PM IST

kangana ranaut  കങ്കണ റണൗട്ടിന് 'വൈ' കാറ്റഗറി സുരക്ഷക്ക് അനുമതി  'വൈ' കാറ്റഗറി സുരക്ഷ  Y category security  നടന്‍ സുശാന്ത് സിങ് രാജ്‌പുത്ത്
കങ്കണ റണൗട്ടിന് 'വൈ' കാറ്റഗറി സുരക്ഷക്ക് അനുമതി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്‌പുത്തിന്‍റെ മരണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിനെയും മുംബൈ പൊലീസിനെയും വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ഇതോടെ കങ്കണക്ക് നേരെ നിരവധി ഭീഷണികളും ഉയര്‍ന്നിരുന്നു. മുംബൈയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് അടക്കമുള്ള ഭീഷണികളാണ് ശിവസേനയുടെ ഭാഗത്ത് നിന്നടക്കം ഉണ്ടായത്. ഇതിനുശേഷമാണ് കേന്ദ്രം നടിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ ആഭ്യന്തര മന്ത്രാലയത്തിനും മന്ത്രി അമിത് ഷാക്കും കങ്കണ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

'ഒരു രാജ്യസ്‌നേഹിയുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ഒരു ഫാസിസ്റ്റിനും കഴിയില്ലെന്നതിന്‍റെ തെളിവാണിത്. അമിത് ഷാക്ക് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന് വേണമെങ്കില്‍ എന്നെ ഉപദേശിക്കാമായിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞ് മുംബൈയിലേക്ക് പോകാമെന്ന്... എന്നാല്‍ അദ്ദേഹം ഇന്ത്യയുടെ മകളെ ബഹുമാനിക്കുകയും അവളുടെ അഭിമാനവും ആത്മവിശ്വാസവും സംരക്ഷിക്കുകയും ചെയ്തു. ആദരവ്. ജയ് ഹിന്ദ്' ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്. മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു.

ABOUT THE AUTHOR

...view details