മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ നടി കങ്കണ റണാവത്തിന്‍റെ ആരാധകർ. കങ്കണയ്‌ക്കെതിരെ പ്രതികരിച്ച അനുരാഗ്, "മിനി മഹേഷ് ഭട്ടാ"ണെന്ന് കങ്കണയുടെ ഡിജിറ്റൽ ടീം കുറിച്ചു. എന്നാൽ, കങ്കണ പ്രതികരണമറിയിച്ച ട്വിറ്റർ ആക്കൗണ്ട് നടിയുടെ ഔദ്യോഗിക അക്കൗണ്ട് അല്ല.
ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ശക്തമായ വിമർശനങ്ങളുയർത്തിയ കങ്കണയ്‌ക്കെതിരെയാണ് സംവിധായകൻ അനുരാഗ് കശ്യപ് പ്രതികരിച്ചിരുന്നു. കങ്കണയ്‌ക്ക് ഒരു സിനിമയും ഇല്ലാതിരുന്നപ്പോഴാണ് ക്വീൻ നിർമിച്ചതെന്നും തനു വെഡ്‌സ് മനു ചിത്രം മുടങ്ങിയ സാഹചര്യത്തിൽ ആനന്ദ് റോയിയെ നിർമാതാക്കളുടെ സമീപമെത്തിച്ചത് താനാണെന്നും കശ്യപ് ട്വിറ്ററിൽ കുറിച്ചു.
പറഞ്ഞതെല്ലാം സത്യമാണെന്ന് വ്യക്തമാക്കിയ കങ്കണ, കശ്യപിന്‍റെ കരിയറിലും അദ്ദേഹം പങ്കാളിയായ ഫാന്‍റം നിർമാണ കമ്പനിയിലും വിജയം കണ്ട ഏക ചിത്രം ക്വീൻ മാത്രമാണെന്ന് ആരോപിച്ചു. ടീം കങ്കണ റണാവത്ത് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.
പുതിയ കങ്കണയെ പരിചയമില്ലെന്നാണ് മുമ്പ് പങ്കുവെച്ച ഒരു വീഡിയോയിൽ അനുരാഗ് കശ്യപ് പറയുന്നത്. നല്ല സുഹൃത്ത് കൂടിയായിരുന്ന നടി തന്‍റെ ഓരോ സിനിമകളിലും അഭിനയിക്കുന്നതിൽ അഭിമാനിച്ചിരുന്നുവെന്നും എന്നാൽ, കങ്കണയുടെ ഒരു അഭിമുഖം കണ്ടതിന് ശേഷം അപരിചിതയായ വ്യക്തിയെയാണ് കാണാൻ സാധിച്ചതെന്നും വിശദീകരിച്ചു. സ്വന്തം സുഹൃത്തുക്കളും കുടുംബവും പോലും അംഗീകരിക്കുന്നില്ലെങ്കിൽ, എല്ലാവരും നിങ്ങളെ ഉപയോഗിക്കുകയാണെന്ന യാഥാർത്ഥ്യം മനസിലാക്കണമെന്നും അനുരാഗ് കശ്യപ് ട്വീറ്റിലൂടെ കങ്കണയോട് നിർദേശിച്ചു.