മുംബൈ മജിസ്‌ട്രേറ്റ് കോടതി തനിക്കെതിരെ പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ റണൗട്ട് മുംബൈയിലെ സെഷൻസ് കോടതിയെ സമീപിച്ചു. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിലെ വിചാരണക്ക് കോടതി സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നായിരുന്നു അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി താരത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
മാന നഷ്‌ടക്കേസിലെ വാറണ്ട് റദ്ദാക്കണം; ഹർജിയുമായി കങ്കണ - kangana defame javed akhtar latest news
ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിലെ വിചാരണക്ക് കോടതി സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് മുംബൈ കോടതി നടിക്കെതിരെ പുറപ്പെടുവിച്ചു. വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ റണൗട്ട് മുംബൈയിലെ സെഷൻസ് കോടതിയെ സമീപിച്ചു.

വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കങ്കണ മുംബൈ ദിൻദോഷി സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കേസ് വരുന്ന 15-ാം തിയതി അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും.
ബോളിവുഡ് മാഫിയയിലെ അംഗമാണ് ജാവേദ് അക്തറെന്നും നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ ജാവേദ് പങ്കാളിയാണെന്നും ഒരു ടെലിവിഷൻ പരിപാടിയിൽ ബോളിവുഡ് നടി കങ്കണ ആരോപിച്ചിരുന്നു. തന്‍റെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗാനരചയിതാവ് ജാവേദ് അക്തർ നടിക്കെതിരെ കേസ് കൊടുക്കുകയും ഇതിന്‍റെ വിചാരണ നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നിന് ഹാജരാവാൻ കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. എന്നാൽ സമന്‍സ് അയച്ചിട്ടും കങ്കണ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടിക്കെതിരെ മുംബൈ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.