തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രം തലൈവിക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്. ബോളിവുഡ് താരം കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം സെൻസറിങ് പൂർത്തിയാക്കിയതോടെ ഓഗസ്റ്റിൽ റിലീസിനെത്തും.
സിനിമയുടെ സർട്ടിഫിക്കേഷൻ പൂർത്തിയായതായി കങ്കണ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.എൽ വിജയ് ആണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കെ.ആർ വിജയേന്ദ്ര പ്രസാദാണ് ബയോപിക് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.