ശക്തമായ ഒമ്പത് സ്‌ത്രീ കഥാപാത്രങ്ങൾ, ഒമ്പത് വ്യത്യസ്‌ത പശ്ചാത്തലത്തിൽ നിന്നും. ഇവരെ ഒരു റൂമിലേക്ക് എത്തിക്കുമ്പോൾ എന്തായിരിക്കും സംഭവിക്കുക! കജോൾ, ശ്രുതി ഹാസൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുറത്തിറക്കുന്ന ഹിന്ദി ചിത്രം 'ദേവി'യുടെ ട്രെയിലർ റിലീസ് ചെയ്‌തു. പ്രിയങ്ക ബാനർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീന കുൽകർണി, നേഹാ ധൂപിയ ബേദി, മുക്‌താ ബർവെ, ശിവാനി രഖുവൻശി, യശസ്വിനി ദയാമ, സന്ധ്യാ മഹത്രേ, രാമ ജോഷി എന്നിവരാണ് കജോളിനും ശ്രുതിക്കും ഒപ്പമെത്തുന്ന മറ്റ് പ്രധാന താരങ്ങൾ.
ഒമ്പത് സ്‌ത്രീകൾ ഒരു മുറിയിൽ; കജോൾ ചിത്രം 'ദേവി'യുടെ ട്രെയിലർ പുറത്തുവിട്ടു - priyanka banerjee
കജോൾ, ശ്രുതി ഹാസൻ, നേഹാ ധൂപിയ ബേദി, നീന കുൽകർണി, മുക്‌താ ബർവെ, ശിവാനി രഖുവൻശി, യശസ്വിനി ദയാമ, സന്ധ്യാ മഹത്രേ, രാമ ജോഷി എന്നിവരാണ് ദേവിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ദേവി
സംവിധായിക തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സവിത സിംഗാണ് ക്യാമറ. സഞ്ജീവ് സച്ച്ദേവ എഡിറ്റിങ് നിർവഹിക്കുന്ന 'ദേവി' നിർമിക്കുന്നത് റയാൻ സ്റ്റീഫൻ, നിരഞ്ജന്‍ അയ്യങ്കാര്‍ എന്നിവർ ചേർന്നാണ്. അടുത്ത മാസം രണ്ടിന് 'ദേവി' തിയേറ്ററുകളിലെത്തും.