ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളില്‍ രണ്ടുപേരാണ് കജോളും അജയ് ദേവ്ഗണും. ഇരുവരും ഇപ്പോഴും സിനിമയില്‍ സജീവമാണ്. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. കഴിഞ്ഞ ദിവസം മൂത്തമകള്‍ നൈസയുടെ ചിത്രം കജോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സ്വര്‍ണ നിറത്തിലുള്ള വസ്ത്രത്തില്‍ അതിമനോഹരിയാണ് നൈസ. ഫോട്ടോഷൂട്ടിന്‍റെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് കജോള്‍ പങ്കുവെച്ചത്.
ഇതെന്താ കോപ്പി പേസ്റ്റോ...? താരദമ്പതികളുടെ മകളുടെ ചിത്രം വൈറല്‍ - ajay devgan daughter nysa
സ്വര്‍ണ്ണ നിറത്തിലുള്ള വസ്ത്രത്തില്‍ അതിമനോഹരിയാണ് നൈസ. ഫോട്ടോഷൂട്ടിന്‍റെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് കജോള്‍ പങ്കുവെച്ചത്
![ഇതെന്താ കോപ്പി പേസ്റ്റോ...? താരദമ്പതികളുടെ മകളുടെ ചിത്രം വൈറല്‍ ഇതെന്താ കോപ്പി പേസ്റ്റോ...? താരദമ്പതികളുടെ മകളുടെ ചിത്രം വൈറല്‍ കജോളിന്‍റെ മകള്‍ നൈസ അജയ് ദേവ്ഗണ്‍ മകള്‍ നൈസ താരപുത്രി നൈസ ചിത്രങ്ങള്‍ നൈസ ചിത്രങ്ങള്‍ കജോള്‍ ബോളിവുഡ് അജയ് ദേവ്ഗണ് kajol daughter Kajol's "Happy Pill" Is Daughter Nysa. See Pic She Posted Kajol's Daughter Nysa Nysa pics ajay devgan daughter nysa kajol instagram post](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6391875-1027-6391875-1584081523262.jpg)
നിരവധിപേരാണ് ഫോട്ടോക്ക് കമന്‍റുമായി എത്തിയത്. 'ഇതെന്താ കോപ്പി പേസ്റ്റോ' എന്നാണ് കമന്‍റുകളില്‍ അധികവും. കാരണം കജോളിന്‍റെ ചെറുപ്പകാലത്തെ ഓര്‍മിപ്പിക്കുന്നതാണ് നൈസയുടെ രൂപം. അത്രസാമ്യം അമ്മയും മകളും തമ്മിലുണ്ട്. കജോളിനുള്ളത് പോലെ തീവ്രമായ കണ്ണുകളും മനോഹരമായ ചിരിയും തന്നെയാണ് നൈസയെയും സുന്ദരിയാക്കുന്നത്.
ബോളുഡിലെ അടുത്ത കജോളിനായി ഞങ്ങള്‍ കാത്തിരിക്കുന്നുവെന്നും നിരവധിപേര്‍ ഫോട്ടോക്ക് താഴെ കുറിച്ചിട്ടുണ്ട്. പതിനാറുകാരിയായ നൈസക്ക് പുറമെ യഗ് എന്ന ഒരു മകൻ കൂടി കാജോള്‍- അജയ് ദേവ്‍ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്.