തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവനടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലുവാണ് വരന്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുംബൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കാജലിന്റെ ഹല്‍ദി ചടങ്ങിന്റെയും ബാച്ചിലറേറ്റ് പാര്‍ട്ടിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി - കാജല്‍ അഗര്‍വാള്‍ വിവാഹിതയായി
ബിസിനസുകാരനായ ഗൗതം കിച്ച്ലുവാണ് വരന്. ബോളിവുഡ് ചിത്രം ക്യൂന്‍ ഹോ ഗയാ നാ എന്ന ചിത്രത്തിലൂടെയാണ് കാജല്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് തെലുങ്ക്, കന്നട, തമിഴ് സിനിമകളില്‍ അഭിനയിച്ചു
![നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി Kajal Aggarwal ties the knot with Gautam Kitchlu Kajal Aggarwal wedding Kajal Aggarwal marriage news Kajal Aggarwal husband നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി കാജല്‍ അഗര്‍വാള്‍ വിവാഹം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9375685-674-9375685-1604121968417.jpg)
പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് അനുഗ്രഹവും പ്രാര്‍ഥനയും വേണമെന്നും വിവാഹശേഷവും സിനിമയില്‍ അഭിനയിക്കുമെന്നും കാജല്‍ പറഞ്ഞു. ബോളിവുഡ് ചിത്രം ക്യൂന്‍ ഹോ ഗയാ നാ എന്ന ചിത്രത്തിലൂടെയാണ് കാജല്‍ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് തെലുങ്ക്, കന്നട, തമിഴ് സിനിമകളില്‍ അഭിനയിച്ചു.
2017ല്‍ ലക്ഷ്മി കല്യാണം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിലേക്ക് എത്തുന്നത്. തുപ്പാക്കി, ജില്ല, വിവേഗം, മെര്‍സല്‍, മാട്രാന്, നാന് മഹാനല്ല തുടങ്ങിയ ചിത്രങ്ങളാണ് കാജലിന്റെ ശ്രദ്ധേയ സിനിമകള്‍. വിനയ് അഗര്‍വാളും സുമന് അഗര്വാളുവാണ് കാജലിന്റെ മാതാപിതാക്കള്‍. നിഷ അഗര്‍വാളാണ് സഹോദരി. മലയാള ചിത്രങ്ങളായ കസിന്സിലും ഭയ്യാ ഭയ്യയിലും നിഷ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും നിഷ അഭിനയിച്ചിട്ടുണ്ട്.