തെന്നിന്ത്യന്‍ താരസുന്ദരി കാജള്‍ അഗര്‍വാള്‍ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസമാണ് വിവാഹിതയാകന്‍ പോകുന്ന വിവരം നടി വെളിപ്പെടുത്തിയത്. മുംബൈയിലെ യുവ വ്യവസായി ഗൗതം കിച്ച്‌ലുവാണ് വരന്‍. ഈ മാസം 30 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോള്‍ താരത്തിന്‍റെ ബാച്ചിലറേറ്റ് പാര്‍ട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കറുത്ത ഷോര്‍ട്ട് ഡ്രസില്‍ അതിസുന്ദരിയാണ് കാജല്‍. ബണ്ണി തീമിലായിരുന്നു പാര്‍ട്ടി.
വിവാഹം പടിവാതിക്കല്‍, ബാച്ചിലറേറ്റ് പാര്‍ട്ടി ആഘോഷമാക്കി കാജള്‍ അഗര്‍വാള്‍ - കാജള്‍ അഗര്‍വാള്‍ വാര്‍ത്തകള്‍
ഈ മാസം 30 നാണ് കാജളിന്‍റെ വിവാഹം. മുംബൈയിലെ യുവ വ്യവസായി ഗൗതം കിച്ച്‌ലുവാണ് വരന്‍.

വിവാഹം പടിവാതിക്കല്‍, ബാച്ചിലറേറ്റ് പാര്‍ട്ടി ആഘോഷമാക്കി കാജള്‍ അഗര്‍വാള്‍
താരത്തിന്‍റെ സഹോദരി നിഷ അഗര്‍വാളിനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു കാജളിന്‍റെ ബാച്ചിലറേറ്റ് പാര്‍ട്ടി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിവാഹ ആഘോഷങ്ങളിലേക്ക് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. 'ഇത്രയും വര്‍ഷം തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദിയെന്നും പുതിയ ജീവിതത്തിന് എല്ലാവരുടെ അനുഗ്രഹം ഉണ്ടാകണമെന്നു'മാണ് വിവാഹവാര്‍ത്ത അറിയിച്ചുകൊണ്ട് കാജള്‍ ട്വിറ്ററില്‍ കുറിച്ചത്.