Kacha Badam singer discharge hospital: നാടോടി ഗാനം 'കച്ച ബദാം' പാട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ച ഗായകനാണ് ഭുബന്‍ ബദ്യാകര്‍. അടുത്തിടെയാണ് ഭുബന്‍ ബദ്യാകറിന് അപകടത്തില്‍ പരിക്കേറ്റത്. കാറോടിക്കാന്‍ പഠിക്കുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായകന്‍ ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു.
Kacha Badam singer makes new song: ഇപ്പോള്‍ പുതിയ പാട്ടുമായി എത്തിയിരിക്കുകയാണ് 'കച്ച ബദാം' ഗായകന്‍. തനിക്കുണ്ടായ അപകടത്തെ കുറിച്ചുള്ള ഗാനവുമായാണ് ഇത്തവണ ഭുബന്‍ എത്തിയിരിക്കുന്നത്. 'അമര്‍ നോതുന്‍ ഗാരി' (എന്‍റെ പുതിയ വണ്ടി) എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. താന്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയതിനെ കുറിച്ചും ഡ്രൈവിങ് പഠിക്കുന്നതിനിടെ അപകടം പറ്റിയതിനെ കുറിച്ചും മറ്റുമാണ് പുതിയ ഗാനത്തില്‍ ഭുബന്‍ പറയുന്നത്. 'കച്ചാ ബദാം' പോലെ ഈ ഗാനവും നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
Singer Bhuban meets with an accident: ഫെബ്രുവരി 28നായിരുന്നു ഭുബന് അപകടത്തില്‍ പരിക്കേറ്റത്. പുതുതായി വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പരിശീലകനൊപ്പം കാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ബ്രേക്കിന് പകരം പെട്ടന്ന് ആക്‌സിലറേറ്റർ അമർത്തുകയായിരുന്നു ഭുബന്‍. തുടര്‍ന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ പോസ്‌റ്റില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്നും തെറിച്ചു വീണ ഭുബന് നെഞ്ചില്‍ പരിക്കേറ്റു. തുടര്‍ന്ന് ഉടന്‍ തന്നെ ഭുബനെ അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kacha Badam viral song: ഭൂബന്‍ രചിച്ച കച്ച ബദാം ഗാനം ഒറ്റ രാത്രി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയായിരുന്നു. ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ഉപജീവനം കണ്ടെത്തുന്നതിനിടെയാണ് നിലക്കടല വില്‍ക്കാനായി സ്വന്തമായൊരു ജിംഗിള്‍ ഭൂബന്‍ തയ്യാറാക്കിയത്. നിലക്കടല വില്‍പ്പനയ്‌ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയ പാട്ട് ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്യുകയായിരുന്നു. പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് ഏവരും ഏറ്റെടുത്തു.