അമ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡിന്‍റെ സ്വന്തം കിംഗ് ഖാന്‍ ഷാരൂഖിന് ലോകത്തിന്‍റെ പല കോണുകളില്‍ നിന്നായി പ്രശസ്‌തരും ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പിറന്നാള്‍ ആശംസിക്കുകയാണ്.
ഷാരൂഖിന്‍റെ പിറന്നാള്‍ ദിനത്തില്‍ 500 മരങ്ങള്‍ നട്ട് ജൂഹി ചൗള - ഷാരൂഖ് സിനിമകള്‍
കാവേരി കോളിങ് ക്യാമ്പയിന്‍റെ ഭാഗമായിട്ടായിരുന്നു ജൂഹി ചൗള ഷാരൂഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് 500 മരങ്ങള്‍ നട്ടത്
കൊവിഡായതിനാല്‍ ഇത്തവണ ആരാധകര്‍ക്ക് മന്നത്തിന് മുമ്പിലെത്തി ഷാരൂഖിനെ നേരില്‍ കണ്ട് ആശംസ അറിയിക്കാന്‍ സാധിച്ചിട്ടില്ല. മലയാളത്തില്‍ അടക്കം സിനിമകള്‍ ചെയ്‌തിട്ടുള്ള നടി ജൂഹി ചൗള പങ്കുവെച്ച ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഷാരൂഖ് ആരാധകര്‍. പ്രിയ കൂട്ടുകാരനായി 500 മരങ്ങള്‍ നടുകയാണെന്ന് ജൂഹി ചൗള ട്വീറ്റ് ചെയ്‌തു. കാവേരി കോളിങ് ക്യാമ്പയിന്‍റെ ഭാഗമായിട്ടായിരുന്നു മരം നടല്‍. 'സഹതാരം, സഹനിര്‍മാതാവ്, സഹഉടമ.... ഒരുപാട് സന്തോഷത്തോടെയും കുറച്ച് കണ്ണീരോടെയും.. ഇത് മനോഹരവും നിറപ്പകിട്ടേറിയതും സംഭവ ബഹുലവുമായ ഒരു യാത്രയായിരുന്നു. ജന്മദിനാശംസകള്‍' ജൂഹി കുറിച്ചു. നിരവധി ചിത്രങ്ങളില്‍ ഷാരൂഖിന്‍റെ നായികയായി എത്തിയിട്ടുള്ള താരം കൂടിയാണ് ജൂഹി ചൗള.