കേരളം

kerala

ETV Bharat / sitara

രാജമൗലിക്കൊപ്പം നൃത്തം ചെയ്‌ത്‌ ആര്‍ആര്‍ആര്‍ താരങ്ങള്‍; വീഡിയോയുമായി എന്‍ടിആര്‍ - Jr NTR shares video from Ram Charan birthday bash

Ram Charan 37th birthday: ഇന്ന്‌ രാം ചരണിന്‍റെ 37ാം പിറന്നാളാണ്. രാം ചരണിന്‍റെ ഈ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് 'ആര്‍ആര്‍ആര്‍' താരം ജൂനിയര്‍ എന്‍ടിആര്‍.

Ram Charan birthday bash  Jr NTR Pranathi at Ram Charan birthday bash  Jr NTR with Ram Charan  Ram Charan 37th birthday  RRR duo dances with SS Rajamouli  Jr NTR shares video from Ram Charan birthday bash  രാജമൗലിക്കൊപ്പം നൃത്തം ചെയ്‌ത്‌ ആര്‍ആര്‍ആര്‍ താരങ്ങള്‍
രാജമൗലിക്കൊപ്പം നൃത്തം ചെയ്‌ത്‌ ആര്‍ആര്‍ആര്‍ താരങ്ങള്‍; വീഡിയോയുമായി എന്‍ടിആര്‍

By

Published : Mar 27, 2022, 7:09 PM IST

തെലങ്കാന: തെലുങ്കില്‍ മാത്രമല്ല, തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ്‌ രാം ചരണ്‍. ഇന്ന്‌ രാം ചരണിന്‍റെ 37ാം പിറന്നാളാണ്. രാം ചരണിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ആര്‍ആര്‍ആര്‍' തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. 'ആര്‍ആര്‍ആറി'ന്‍റെ വിജയം ആഘോഷിക്കവെയാണ് രാം ചരണിന്‍റെ പിറന്നാളും എത്തിയിരിക്കുന്നത്‌.

Jr NTR shares video from Ram Charan birthday bash: സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്‌. രാം ചരണിന്‍റെ ഈ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് 'ആര്‍ആര്‍ആര്‍' താരം ജൂനിയര്‍ എന്‍ടിആര്‍. 'ആര്‍ആര്‍ആര്‍' സംവിധായകന്‍ എസ്‌.എസ്‌.രാജമൗലിക്കൊപ്പമുള്ള രാം ചരണിന്‍റെ ജന്മദിനാഘോഷ വീഡിയോയുമായാണ്‌ ജൂനിയര്‍ എന്‍ടിആര്‍ രംഗത്തെത്തിയിരിക്കുന്നത്‌.

Ram Charan 37th birthday: ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ജൂനിയര്‍ എന്‍ടിആര്‍ രാം ചരണിന്‍റെ പിറന്നാളാഘോഷം പങ്കുവച്ചിരിക്കുന്നത്‌. 'പിറന്നാള്‍ ആശംസകള്‍ സഹോദരാ..' എന്നാണ് വീഡിയോ പങ്കുവച്ച്‌ കൊണ്ട്‌ ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചത്‌. 'നീ എന്നോടൊപ്പം ഉള്ളതില്‍ നന്ദിയുണ്ട്‌. നമ്മള്‍ ഒന്നിച്ച്‌ കൂടുതല്‍ ഓര്‍മകള്‍ ഉണ്ടാക്കാന്‍ ഇതാ...' -വീഡിയോ പങ്കുവച്ച്‌ ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചു.

RRR duo dances with SS Rajamouli: പിറന്നാളാഘോഷ വീഡിയോ ജൂനിയര്‍ എന്‍ടിആറിന്‍റെയും രാം ചരണിന്‍റെയും ആരാധകരെ ആവേശത്തിലാക്കുമെന്ന്‌ ഉറപ്പാണ്. വീഡിയോയില്‍ 'ആര്‍ആര്‍ആര്‍' താരങ്ങള്‍ക്കൊപ്പം രാജമൗലിയുമുണ്ട്‌. ജൂനിയര്‍ എന്‍ടിആറിനും രാം ചരണിനുമൊപ്പം നൃത്തം ചെയ്യുന്ന രാജമൗലിയെയും വീഡിയോയില്‍ കാണാം.

Jr NTR Pranathi at Ram Charan birthday bash: രാം ചരണിന്‍റെ ഭാര്യ ഉപാസന കാമിനേനി കൊനിദേലയും താരത്തിന്‍റെ ജന്മദിന ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്‌. രാം ചരണും ജൂനിയര്‍ എന്‍ടിആറും പരസ്‌പരം ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയും ഭാര്യ പൂജ പ്രസാദും ഉള്‍പ്പടെയുള്ള അടുത്ത സുഹൃത്തുക്കള്‍ രാം ചരണിന്‍റെ ജന്മദിനത്തെ തുടര്‍ന്നുള്ള പ്രത്യേക പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ജൂനിയര്‍ എന്‍ടിആറിന്‍റെ ഭാര്യ പ്രണതിയും ഉപാസനയും, കാര്‍ത്തികേയയും ഭാര്യ പൂജ പ്രസാദും രാം ചരണിനൊപ്പം പോസ്‌ ചെയ്യുന്നതും വീഡിയോയില്‍ കാണാം.

Also Read: മോഹന്‍ലാലിനൊപ്പം 'ബറോസി'ല്‍ ആമിര്‍ ഖാനും?

ABOUT THE AUTHOR

...view details