Attack 1 trailer : ജോണ്‍ എബ്രഹാം ചിത്രം 'അറ്റാക്കി'ന്‍റെ ട്രെയ്‌ലര്‍ പുറത്ത്. ജോണ്‍ എബ്രഹാം സൈനിക വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'അറ്റാക്ക്'. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
John Abraham as super soldier Attack: ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള 'അറ്റാക്ക്' ട്രെയ്‌ലര്‍. തീവ്രവാദികളോട് പോരാടുന്ന സൈനിക ഉദ്യോഗസ്ഥനായാണ് ട്രെയ്‌ലറില്‍ ജോണ്‍ എബ്രഹാം പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ സോള്‍ജ്യര്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ ജോണ്‍ എബ്രഹാമിന്‍റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സൈബര്‍നെറ്റിക് പ്രക്രിയയിലൂടെ ശരീരത്തെ പരിഷ്‌കരിച്ച ഒരു സൂപ്പര്‍ പട്ടാളക്കാരനായാണ് 'അറ്റാക്കി'ല്‍ ജോണ്‍ എത്തുന്നത്.
Science fiction movie Attack: ചിത്രത്തില്‍ അര്‍ജുന്‍ ഷെര്‍ഗില്‍ എന്ന കഥാപാത്രത്തെയാണ് ജോണ്‍ അവതരിപ്പിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ മിഷന്‍ ആണ് അര്‍ജുന്‍ ഷെര്‍ഗില്‍ നയിക്കുന്നത്. ഒരു സാധാരണ ആക്ഷന്‍ ചിത്രമല്ല 'അറ്റാക്ക്' എന്നും ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്‍റെ ചില ഘടകങ്ങളുള്ള ഡ്രാമയാണിതെന്നും സിനിമയെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
Attack cast and crew: സംവിധായകന്‍ ലക്ഷ്യ രാജ് ആനന്ദ് ആണ് 'അറ്റാക്കി'ന്‍റെ സംവിധാനം. ജോണ്‍ എബ്രഹാമിനൊപ്പം ജാക്വലിന്‍ ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് സിങ്, പ്രകാശ് രാജ്, രത്‌ന പതക് ഷാഹ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ജയന്തിലാല്‍ ഗഡ, ജോണ്‍ എബ്രഹാം, അജയ് കപൂര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
Attack release: സംവിധായകന്‍ ലക്ഷ്യ രാജ് ആനന്ദ്, സുമിത് ബതേജ, വിശാല്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോണ്‍ എബ്രഹാമിന്‍റേതാണ് തിരക്കഥ. വില്‍ ഫംഫ്രിസ്, പിഎസ് വിനോദ്, ചതുര്‍വേദി എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. ശാശ്വത് സച്ച്‌ദേവ് സംഗീതവും നിര്‍വഹിക്കുന്നു. ആരിഫ് ഷെയ്‌ഖ് ആണ് എഡിറ്റിങ്. ഏപ്രില്‍ ഒന്നിനാണ് 'അറ്റാക്ക്' തിയേറ്ററുകളിലെത്തുക.
John Abraham about Attack: ജെഎ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ആശയമാണ് 'അറ്റാക്ക്'. സമാനതകളില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ കഥയെ കൂടുതല്‍ മനോഹരമാക്കുന്നു. ഇതുവരെ പുറത്തിറങ്ങിയ ട്രെയ്‌ലറിലും ടീസറിലും വെളിപ്പെടുത്താത്ത നിരവധി സര്‍പ്രൈസുകളാണ് 'അറ്റാക്കി'ലുള്ളത്. ബിഗ് സ്‌ക്രീനിലൂടെ 'അറ്റാക്കി'നെ പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്ന കാര്യത്തിലും എനിക്ക് ആത്മവിശ്വാസമുണ്ട്. ഏപ്രില്‍ ഒന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതില്‍ ഞാന്‍ സന്തുഷ്‌ടനാണ് ' - ജോണ്‍ എബ്രഹാം പറഞ്ഞു.
Also Read: ദയ ഇല്ലാത്ത രക്ഷകന്‍ ; കൈയില്‍ തോക്കുമേന്തി മമ്മൂട്ടി
Director about Attack movie: എന്നെ സംബന്ധിച്ചിടത്തോളം 'അറ്റാക്ക്' എനിക്ക് സ്‌പെഷ്യല്‍ പ്രൊജക്ടാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ് 'അറ്റാക്ക്'. ടീമിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിന് അംഗങ്ങള്‍ക്ക് നന്ദി പറയാനും മറന്നില്ല ജോണ്‍ എബ്രഹാം. സ്വന്തം വിയര്‍പ്പും, കണ്ണീരും, രക്തവും നല്‍കിയ ഒരു മികവുറ്റ ടീമാണ് ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം പ്രേക്ഷകര്‍ ബിഗ് സ്‌ക്രീനില്‍ സാക്ഷ്യം വഹിക്കുന്നതില്‍ ഞാന്‍ സന്തുഷ്‌ടനാണ്. -സംവിധായകന്‍ ലക്ഷ്യ രാജ് ആനന്ദ് പറഞ്ഞു.
Producer about Attack movie : അറ്റാക്കിലൂടെ കഥ പറച്ചിലിന്‍റെ പുതിയൊരു വഴി കൊണ്ടുവരാന്‍ ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. സൂപ്പര്‍ സോള്‍ജ്യര്‍ ആകുക എന്നത് വളരെ ആകര്‍ഷകമായൊരു ആശയമാണ്. ആക്രമണം എന്ന ആശയം വളരെ രസകരമാണ്. തിയേറ്ററുകളില്‍ സിനിമ റിലീസിനെത്തുന്നതിന്‍റെ ആവേശത്തിലാണ് ഞങ്ങളെല്ലാവരും. പ്രേക്ഷകര്‍ ഇത് ആസ്വദിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - നിര്‍മാതാവ് ജയന്തിലാല്‍ ഗഡ പറഞ്ഞു.