1947ലെ പ്രണയം പറയാന്‍ ജോണും അതിഥിയും എത്തുന്നു - ജോണ്‍ എബ്രഹം
ചിത്രം സംവിധാനം ചെയ്യുന്നത് കാഷ്വി നായരാണ്. ജോണ്‍ എബ്രഹാമും ഭുഷണ്‍ കുമാറും നിഖില്‍ അദ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്
ബോളിവുഡ് താരങ്ങളായ ജോണ്‍ എബ്രഹാമും അതിഥി റാവു ഹൈദരിയും ഒരുമിച്ചുള്ള പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്. അര്‍ജുന്‍ കപൂറും രാകുല്‍ പ്രീത് സിങും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിലെ ഇരുവരുടെയും ഫസ്റ്റ്ലുക്കാണ് പുറത്തുവന്ന പുതിയ ഫോട്ടോ. അര്‍ജുന്‍റെ മുത്തശ്ശിയുടെ വേഷം ചെയ്യുന്ന നീന ഗുപ്തയുടെ ചെറുപ്പമാണ് അതിഥി അവതരിപ്പിക്കുന്നത്. 1947 ലാണ് അതിഥിയുടേയും ജോണിന്‍റെയും കഥ നടക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കാഷ്വി നായരാണ്. ജോണും ഭുഷണ്‍ കുമാറും നിഖില്‍ അദ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 1947ലേയും 2020 ലേയും തലമുറകളുടെ പ്രണയ കഥയാണ് ചിത്രം പറയുന്നത്. സര്‍ദാറായാണ് ചിത്രത്തില്‍ ജോണ്‍ എത്തുന്നത്. ആദ്യമായാണ് ജോണ്‍ സര്‍ദാറായി അഭിനയിക്കുന്നത്. തിരക്കഥയിലെ തന്‍റെ ഭാഗം ഏറെ ഇഷ്ടപ്പെട്ടതിനാലാണ് താന്‍ ഈ ചിത്രത്തിന്‍റെ ഭാഗമായതെന്നാണ് ജോണ്‍ പറയുന്നത്. അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ് ഇത്തരം സിനിമകളെന്നും അതിനാല്‍ താന്‍ സമ്മതം മൂളുകയായിരുന്നുവെന്നുമാണ് അതിഥി പറഞ്ഞത്.