അമിതാഭ് ബച്ചന്‍റെ പുതിയ ചിത്രം 'ഝൂണ്ഡ്'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നാഗരാജ് മഞ്ജുലെ സംവിധാനം ചെയ്യുന്ന ചിത്രം സ്ലം സോക്കർ എന്ന പേരിലുള്ള എൻജിഒയുടെ സ്ഥാപകൻ വിജയ് ബാർസെയുടെ ജീവിതകഥയാണ് പറയുന്നത്. പോസ്റ്ററിൽ പുറംതിരിഞ്ഞ് നിൽക്കുന്ന ബിഗ്ബിക്ക് മുന്നിൽ ഒരു ഫുട്ബോളും പഴയ വാനുമാണ് ഉള്ളത്.
ബിഗ് ബിയുടെ 'ഝൂണ്ഡ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി - ഝുണ്ട്
സ്ലം സോക്കർ എന്ന പേരിലുള്ള എൻജിഒയുടെ സ്ഥാപകൻ വിജയ് ബാർസെയുടെ ജീവിതകഥയാണ് 'ഝൂണ്ഡ്' പറയുന്നത്.
ഝൂണ്ഡ്
ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, രാജ് ഹിരേമത്ത്, സവിത രാജ് ഹിരേമത്ത്, നാഗരാജ് മഞ്ജുലെ, ഗാർഗി കുൽക്കർണി, മീനു അറോറ എന്നിവർ ചേർന്നാണ് ഝൂണ്ഡ് നിർമിക്കുന്നത്. നാളെ ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്യും.
Last Updated : Jan 20, 2020, 4:23 PM IST