താരപുത്രിയും ബോളിവുഡ് യുവനടിയുമായ ജാൻവി കപൂറും രാജ്‍കുമാർ റാവുവും മുഖ്യവേഷങ്ങളിലെത്തുന്ന 'റൂഹി'യുടെ ട്രെയിലർ പുറത്തിറങ്ങി. കോമഡിയും ഹൊററും റൊമാൻസും ഇടകലർത്തിയാണ് ട്രെയിലർ അവതരിപ്പിച്ചിട്ടുള്ളത്. റൂഹി എന്ന മന്ത്രവാദിനി നവ വധുക്കളെ തട്ടിക്കൊണ്ടുപോകുന്നതും തുടർന്ന് രണ്ട് യുവാക്കൾ ചേർന്ന് അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. രാജ്കുമാർ റാവുവിനൊപ്പം വരുൺ ശർമയും സിനിമയിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.
ഹൊറർ കോമഡി ട്രെയിലറുമായി റൂഹി - jhanvi kapoor rajkumar rao starring roohi trailer news
ജാൻവി കപൂറും രാജ്‍കുമാർ റാവുവും വരുൺ ശർമയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മാര്‍ച്ച് 11ന് ചിത്രം തിയേറ്ററുകളിലെത്തും
ഹൊറർ കോമഡി ട്രെയിലറുമായി റൂഹി
ഹാര്‍ദിക് മേഹ്‍ത സംവിധാനം ചെയ്യുന്ന റൂഹി ഒരു ഹൊറർ കോമഡി ചിത്രമാണെന്ന് നേരത്തെ പോസ്റ്ററുകളിലൂടെയും പ്രോമോയിലൂടെയും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു. ദിനേഷ് വിജൻ നിർമിക്കുന്ന ബോളിവുഡ് ചിത്രം മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തും.