തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് 'തലൈവി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജയലളിതയുടെ സിനിമാജീവിതവും തുടർന്നുള്ള രാഷ്‌ട്രീയപ്രവർത്തനങ്ങളും പ്രമേയമാക്കി കെ.ആര്‍ വിജയേന്ദ്രന്‍റെ തിരക്കഥയിൽ എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവി.
തലൈവിയിലെ ആദ്യ ഗാനം പുറത്തിറങ്ങി - thalaivi jayalalitha biopic news
ജി.വി പ്രകാശ് കുമാർ ആണ് തലൈവിയുടെ സംഗീതസംവിധായകൻ. ഈ മാസം 26ന് ചിത്രം പ്രദർശനത്തിനെത്തും.
തലൈവിയിലെ ആദ്യ ഗാനം പുറത്തിറങ്ങി
കങ്കണ റണൗട്ട് ജയലളിതയായും അരവിന്ദ് സ്വാമി എംജിആറായും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസിനൊരുങ്ങുന്നത്. സിനിമാനടിയായുള്ള തലൈവിയെയാണ് വീഡിയോ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദൻ നിർമിക്കുന്ന ചിത്രം ഏപ്രിൽ 26ന് പ്രദർശനത്തിനെത്തും.