മുംബൈ: തനിക്കെതിരെ മുംബൈയിലുള്ള കേസുകൾ ഷിംലയിലേക്ക് മാറ്റണമെന്ന കങ്കണ റണൗട്ടിന്‍റെയും സഹോദരിയുടെയും അപേക്ഷയിൽ സുപ്രീം കോടതിയിൽ കേവിയറ്റ് ഹർജി നൽകി ഗാനരചയിതാവ് ജാവേദ് അക്തർ. തനിക്കും സഹോദരി രംഗോലി ചന്ദേലിനുമെതിരെയുള്ള കേസുകളുടെ വിചാരണ ഷിംല കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കങ്കണയും രംഗോലിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജാവേദ് അക്തറിനെതിരെയുള്ള മാനനഷ്‌ടക്കേസും ഇതിൽ പരാമർശിച്ചിരുന്നു.
മുംബൈയിലെ കേസുകൾ ഷിംലയിലേക്ക് മാറ്റണമെന്ന് കങ്കണ
ശിവസേനാനേതാക്കളുടെ വിരോധം കാരണം മുംബൈയിൽ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും അതിനാൽ സ്വന്തം നാടായ ഷിംലയിലേക്ക് കേസ് മാറ്റണമെന്നും കങ്കണ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. എന്നാൽ, കങ്കണയുടെ ഹർജിക്ക് നേരെ ജാവേദ് അക്തർ കേവിയറ്റ് സമർപ്പിച്ചു.
ശിവസേനാനേതാക്കളുടെ വിരോധം കാരണം മുംബൈയിൽ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും അതിനാൽ സ്വന്തം നാടായ ഷിംലയിലേക്ക് കേസ് മാറ്റണമെന്നുമായിരുന്നു കങ്കണ സുപ്രീം കോടതിയോട് അഭ്യർഥിച്ചത്. എന്നാൽ, കേസിലെ വാദം കേൾക്കാതെ പ്രതികൂല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് അഭ്യർഥിച്ച് ജാവേദ് അക്തർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേവിയറ്റ് സമർപ്പിച്ചു.
ജാവേദ് അക്തര്‍ ബോളിവുഡ് മാഫിയയിലെ അംഗമാണെും നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ പങ്കുണ്ടെന്നും കങ്കണ ഒരു ടിവി പരിപാടിയിലൂടെ ആരോപിച്ചിരുന്നു. അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ച് സൽപ്പേരിന് കളങ്കം വരുത്തുന്ന പരാമർശം നടത്തിയെന്ന് പറഞ്ഞാണ് ജാവേദ് അക്തർ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിൽ പരാതി നൽകിയത്. കേസിൽ സമൻസ് അയച്ചിട്ടും ഹാജരാകത്ത കങ്കണക്കെതിരെ കഴിഞ്ഞ തിങ്കളാഴ്ച മുബൈ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തു.