'ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍' ഓഗസ്റ്റ് 12 മുതൽ നെറ്റ്ഫ്ലിക്‌സിൽ റിലീസിനെത്തും. ബോളിവുഡ് നടി ജാന്‍വി കപൂർ ടൈറ്റിൽ റോളിലെത്തുന്ന ഗുഞ്ചന്‍ സക്‌സേനയുടെ ബയോപിക് ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരണ്‍ ശര്‍മയാണ്. ചിത്രത്തിന്‍റെ റിലീസ് തിയതിയെ കുറിച്ച് നടി ജാൻവി കപൂറാണ് ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്.
ജാൻവിയുടെ ഗുഞ്ചന്‍ സക്‌സേന ഓഗസ്റ്റ് 12 മുതൽ നെറ്റ്ഫ്ലിക്‌സിൽ - karan johar
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ പ്രഥമ വനിത പൈലറ്റിന്‍റെ ബയോപിക് ചിത്രം 'ഗുഞ്ചന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍' ഓഗസ്റ്റ് 12 മുതൽ നെറ്റ്ഫ്ലിക്‌സിൽ പ്രദർശിപ്പിക്കും.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ ആദ്യ വനിതാ പൈലറ്റായിരുന്നു ഗുഞ്ചന്‍ സക്‌സേന. വ്യോമസേനയിലെ പ്രഥമ വനിത പൈലറ്റിന്‍റെ ജീവിത കഥ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും തനിക്ക് അനുഭവപ്പെട്ടതുപോലെ എല്ലാവർക്കും ഗുഞ്ചന്‍ സക്‌സേനയുടെ യാത്ര പ്രചോദനമാകുമെന്നും ജാൻവി കപൂർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ജാൻവി കപൂറിനൊപ്പം പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സീ സ്റ്റുഡിയോസിന്‍റെയും ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ കരൺ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്.