ഹൈദരാബാദ്: കർഷക പ്രതിഷേധത്തെ തുടർന്ന് ബോളിവുഡ് താരം ജാന്‍വി കപൂറിന്‍റെ ചിത്രത്തിന്‍റെ ഷൂട്ടിങ് വീണ്ടും നിർത്തിവെച്ചു. പഞ്ചാബിലെ പട്യാലയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഗുഡ് ലക്ക് ജെറിയുടെ ലൊക്കേഷന് പുറത്ത് കര്‍ഷകര്‍ എത്തി. തുടർന്ന്, ജാൻവി കപൂർ മടങ്ങിപ്പോകുക എന്ന മുദ്രാവാക്യം ഉയർത്തി കർഷകർ ലൊക്കേഷന് പുറത്ത് തടിച്ചുകൂടിയതോടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ.
താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷ മുന്നിൽ കണ്ട് ജാൻവിയും സിനിമയുടെ മറ്റ് പ്രവർത്തകരും ഹോട്ടലിലേക്ക് തിരിച്ചുപോയതായും എന്നാൽ, ഹോട്ടലിന് പുറത്തും കർഷകർ സമരം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഗുഡ് ലക്ക് ജെറിയുടെ അണിയറപ്രവർത്തകർ പൊലീസിൽ പരാതി നൽകിയില്ലെങ്കിലും സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിച്ചേർന്നു.