കേരളം

kerala

ETV Bharat / sitara

ആടിതിമിര്‍ത്ത് ഹൃതിക് റോഷനും ടൈഗര്‍ ഷറോഫും - ഹൃതിക് റോഷന്‍

ഹൃതിക് റോഷനും ടൈഗര്‍ ഷറോഫും ഒന്നിച്ചെത്തുന്ന സിദ്ധാര്‍ഥ് ആനന്ദ് ചിത്രം വാറിലെ ജയ് ജയ് ശിവശങ്കര്‍ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്

ആടിതിമിര്‍ത്ത് ഹൃതിക് റോഷനും ടൈഗര്‍ ഷറോഫും; ആരാണ് ബെസ്റ്റെന്ന് പറയാനാകുന്നിലെന്ന് ആരാധകര്‍

By

Published : Sep 21, 2019, 5:58 PM IST

ബോളിവുഡ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തില്‍ ഹൃതിക് റോഷന്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്ന വാര്‍. ചിത്രത്തിലെ തകര്‍പ്പന്‍ നൃത്തവുമായി ഷറോഫും ഹൃതിക്കും എത്തുന്ന വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ജയ് ജയ് ശിവശങ്കര്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഷറോഫിന്‍റെയും ഹൃതിക്കിന്‍റെയും കിടിലന്‍ ഡാന്‍സാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. ഇരുവരുടെയും ഡാന്‍സ് കാണുമ്പോള്‍ ആരാണ് ബെസ്റ്റെന്ന് പറയാനാകുന്നില്ലെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

ചിത്രത്തില്‍ വാണി കപൂറാണ് നായിക. വിശാലും ശേഖറും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് വിശാലും ബെന്നി ദയാലും ചേര്‍ന്നാണ്. നേരത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ട്രെയിലറിന് ലഭിച്ച പോലെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്കും ലഭിക്കുന്നത്. ബാങ് ബാങ് എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യഷ് രാജ് ഫിലിംസിന്‍റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

ABOUT THE AUTHOR

...view details