കേരളം

kerala

ETV Bharat / sitara

നെറ്റ്ഫ്ളിക്‌സ് സീരിസ് 'എ സ്യൂട്ടബിള്‍ ബോയ്' ട്രെയിലര്‍ പുറത്തിറങ്ങി - A Suitable Boy trailer out

വിക്രം സേത്തിന്‍റെ 'എ സ്യൂട്ടബിൾ ബോയ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ എപ്പിസോഡ് ഒക്ടോബർ 23ന് സ്ട്രീം ചെയ്‌ത് തുടങ്ങും. ഇംഗീഷിലാണ് സീരിസ് ഒരുക്കിയിരിക്കുന്നത്.

Ishaan Khattar and Tabu netflix series A Suitable Boy trailer out  'എ സ്യൂട്ടബിള്‍ ബോയ്' ട്രെയിലര്‍ പുറത്തിറങ്ങി  നെറ്റ്ഫ്ളിക്‌സ് സീരിസ് 'എ സ്യൂട്ടബിള്‍ ബോയ്'  netflix series A Suitable Boy trailer out  A Suitable Boy trailer out  Tabu netflix series A Suitable Boy trailer out
നെറ്റ്ഫ്ളിക്‌സ് സീരിസ് 'എ സ്യൂട്ടബിള്‍ ബോയ്' ട്രെയിലര്‍ പുറത്തിറങ്ങി

By

Published : Oct 9, 2020, 4:14 PM IST

തബു, ഇഷാന്‍ ഘട്ടര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന നെറ്റ്ഫ്ളിക്‌സ് സീരിസ് എ സ്യൂട്ടബിള്‍ ബോയ് ട്രെയിലര്‍ പുറത്തിറങ്ങി. മീര നായര്‍ സംവിധാനം ചെയ്‌ത സീരിസ് വിക്രം സേത്തിന്‍റെ 'എ സ്യൂട്ടബിൾ ബോയ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ആദ്യ എപ്പിസോഡ് ഒക്ടോബർ 23ന് സ്ട്രീം ചെയ്ത് തുടങ്ങും. ഇംഗീഷിലാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള നാല് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മാൻ കപൂർ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും എത്തുന്നു. 24കാരനായ മാനും 48കാരിയായ സയീദയും തമ്മിലുള്ള പ്രണയവും സിനിമ ചര്‍ച്ച ചെയ്യുന്നു. താന്യ മണികട്ട്ല, രസിക ദു​ഗൾ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈയിൽ ബിബിസീ വണ്ണിലൂടെ സീരിസ് സംപ്രേഷണം ചെയ്തിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details