കേരളം

kerala

ETV Bharat / sitara

Casting Couch | 'നടനെ ഒറ്റയ്‌ക്ക്‌ കാണാന്‍ വിസമ്മതിച്ചതില്‍ സിനിമയില്‍ നിന്നും പുറത്താക്കി'; വെളിപ്പെടുത്തി ഇഷ കോപ്പികര്‍ - കാസ്‌റ്റിംഗ്‌ കൗച്ചിന് ഇരയായെന്ന്‌ ഇഷ കോപ്പിക്കര്‍

Isha Koppikar faced casting couch : താൻ കാസ്‌റ്റിംഗ്‌ കൗച്ച്‌ നേരിട്ടതായി വെളിപ്പെടുത്തി നടി ഇഷ കോപ്പികര്‍

Isha Koppikar faced casting couch  കാസ്‌റ്റിംഗ്‌ കൗച്ചിന് ഇരയായെന്ന്‌ ഇഷ കോപ്പിക്കര്‍  Isha Koppikkar reveals
'നടനെ ഒറ്റയ്‌ക്ക്‌ കാണാന്‍ വിസമ്മതിച്ചതില്‍ സിനിമയില്‍ നിന്നും പുറത്താക്കി'; കാസ്‌റ്റിംഗ്‌ കൗച്ചിന് ഇരയായെന്ന്‌ ഇഷ കോപ്പിക്കര്‍

By

Published : Feb 28, 2022, 10:55 AM IST

Isha Koppikar faced casting couch: താൻ കാസ്‌റ്റിംഗ്‌ കൗച്ചിന്‍റെ ഇരയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഇഷ കോപ്പികര്‍. നടനെ ഒറ്റയ്ക്ക് കാണാൻ വിസമ്മതിച്ചതിനെ തുടർന്ന് തന്നെ സിനിമയിൽ നിന്ന് പുറത്താക്കിയിട്ടുണ്ടെന്ന് നടി തുറന്നടിച്ചു. 1990കളുടെ അവസാനത്തിലും 2000ന്‍റെ തുടക്കത്തിലുമാണ്‌ ഇഷ ബോളിവുഡില്‍ സജീവമായിരുന്നത്‌. ഇക്കാലയളവിലെ ബോളിവുഡ്‌ ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടി. അടുത്തിടെ നല്‍കിയൊരു അഭിമുഖത്തിലാണ് പരാമര്‍ശം.

'നായകന്‍റെ ഗുഡ്‌ ബുക്കില്‍ ഇടംപിടിക്കാന്‍ നിര്‍ദേശിച്ച് ആദ്യം ആ പ്രശസ്‌ത നിര്‍മാതാവ്‌ വിളിച്ചു. 2000ത്തിന്‍റെ പകുതിയിലായിരുന്നു അത്‌. ഞാന്‍ നായകനെ വിളിച്ചപ്പോള്‍ എന്നെ ഒറ്റയ്‌ക്ക്‌ കാണണമെന്ന്‌ ആവശ്യപ്പെട്ടു. ആ സമയത്ത്‌ അദ്ദേഹത്തിന്‍റെ പേരില്‍ വിശ്വാസവഞ്ചനാക്കുറ്റം ആരോപിക്കപ്പെട്ടിരുന്നു. അതിനാല്‍ കൂടെയാരുമില്ലാതെ എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു' - ഇഷ പറഞ്ഞു.

Also Read: വേദിയില്‍ സൽമാൻ ഖാന്‍റെ ഡാൻസ് നമ്പർ പാളി; ട്രോളി സോഷ്യൽ മീഡിയ

ഇതിന് വിസമ്മതിച്ചതോടെ ആ സിനിമയില്‍ നിന്നും തന്നെ പുറത്താക്കിയതായും ഇഷ കോപ്പികര്‍ വിശദീകരിച്ചു. മറാത്തി, കന്നഡ, തെലുങ്ക്‌ ചിത്രങ്ങളിലാണ് അടുത്തിടെയായി ഇഷ വേഷമിട്ടത്‌. 2019ല്‍ ഫിക്‌സര്‍ എന്ന വെബ്‌സീരീലും താരം അഭിനയിച്ചു.

'ഏക്‌ താ ദില്‍ ഏക്‌ തീ ദഡ്‌കന്‍', 'ഫിസ', 'പ്യാര്‍ ഇഷ്‌ക്‌ ഓര്‍ മുഹബ്ബത്ത്‌', 'കമ്പനി', 'കാന്‍റെ', 'പിഞ്ചര്‍', 'ദില്‍ കാ രിഷ്‌താ' തുടങ്ങിയ ചിത്രങ്ങളിലാണ് 1990കളുടെ അവസാനത്തിലും 2000ന്‍റെ തുടക്കത്തിലുമായി നടി വേഷമിട്ടത്‌. ഇഷയുടെ ഹിറ്റ്‌ ഡാന്‍സ്‌ നമ്പര്‍ ആണ്‌ 'ഖല്ലാസ്‌'.

2009ലായിരുന്നു വിവാഹം. ടിമ്മി നാരംഗിനെയാണ് വിവാഹം കഴിച്ചത്‌. മകൾ റിയാന ജനിച്ചതോടെ ഇഷ അഭിനയജീവിതത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു.അഭിനയ ലോകത്ത്‌ തിരച്ചുവരവിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ഇഷ. ഈ വര്‍ഷം താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ഒരു പിടി ചിത്രങ്ങളുണ്ട്‌.

ABOUT THE AUTHOR

...view details