കേരളം

kerala

ETV Bharat / sitara

എന്നും ഓര്‍മയില്‍ ഉണ്ടാകും, പ്രണബ് മുഖര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാലോകം - pranab mukherjee death

അജയ് ദേവ്ഗണ്‍, കമല്‍ഹാസന്‍, റിതേഷ് ദേശ്മുഖ്, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്

indian film stars condolence in pranab mukherjee death  പ്രണാബ് മുഖര്‍ജിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം  അജയ് ദേവ്ഗണ്‍  pranab mukherjee death
എന്നും ഓര്‍മയില്‍ ഉണ്ടാകും, പ്രണാബ് മുഖര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാലോകം

By

Published : Aug 31, 2020, 8:21 PM IST

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തിന്‍റെ ദുഖത്തിലാണ് ഇന്ത്യ. മികവുറ്റ ഒരു ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടമായത്. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ അഭിജിത്ത് മുഖര്‍ജിയാണ് മരണവിവരം അറിയിച്ചത്. മസ്‌തിഷ്‌ക ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വെന്‍റിലേറ്ററിലായിരുന്നു. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് ഇന്ത്യന്‍ സിനിമാ താരങ്ങള്‍. അജയ് ദേവ്ഗണ്‍, കമല്‍ഹാസന്‍, റിതേഷ് ദേശ്മുഖ്, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. റിതേഷ് ദേശ്മുഖും, കമല്‍ഹാസന്‍ പ്രണബ് മുഖര്‍ജിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനുശോചനം അറിയിച്ചത്. വ്യത്യസ്ഥമായൊരു കാലഘട്ടത്തിലെ രാഷ്ട്രീയനേതാവ് എന്നാണ് പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ച് കമല്‍ഹാസന്‍ കുറിച്ചത്. ഇന്ത്യയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമായി അങ്ങ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്നും അങ്ങ് ഓര്‍മിക്കപ്പെടുമെന്നാണ് റിതേഷ് ദേശ്മുഖ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കുറിച്ചത്.

ABOUT THE AUTHOR

...view details