ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ആര്‍ആര്‍ ടീം. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാജമൗലി എന്നിവരുടെ ദീപാവലി സ്പെഷ്യല്‍ ഫോട്ടോകളാണ് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്നത്. വെള്ള നിറമുള്ള കുര്‍ത്ത ധരിച്ച്, ആര്‍ആര്‍ആര്‍ എന്ന് പിന്നണിയില്‍ എഴുതിയ വേദിക്ക് മുന്നിലായി മൂവരും ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
ദീപാവലി ആഘോഷിച്ച് ആര്‍ആര്‍ആര്‍ ടീം - രാംചരണ്‍ ചിത്രങ്ങള്‍
രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാജമൗലി എന്നിവരുടെ ദീപാവലി സ്പെഷ്യല്‍ ഫോട്ടോകളാണ് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്
രാംചരണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും ഒറ്റക്കുള്ള ഫോട്ടകളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. രുധിരം, രൗദ്രം, രണം എന്നാണ് മള്‍ട്ടി ലാഗ്വേജ് ചിത്രമായ ആര്‍ആര്‍ആര്‍ അര്‍ഥമാക്കുന്നത്. 2018 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ആര്‍ആര്‍ആറിന്‍റെ ചിത്രീകരണം കൊവിഡ് മൂലം മുടങ്ങി കിടക്കുകയായിരുന്നു. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
450 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഡി.വി.വി ദാനയ്യയാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്. കെ.കെ സെന്തില്‍കുമാറാണ് ഛായാഗ്രഹണം. അടുത്ത വര്‍ഷം ആദ്യം ചിത്രം പ്രദര്‍ശനത്തിനെത്തും.