കേരളം

kerala

ETV Bharat / sitara

ഫുട്ബോള്‍ ഇതിഹാസത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍, ആദരാഞ്ജലികളുമായി ഇന്ത്യന്‍ സിനിമ - മറഡോണ ആദരാഞ്ജലികളുമായി ഇന്ത്യന്‍ സിനിമ

ഷാരൂഖ് ഖാന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി താരങ്ങള്‍ മറഡോണയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

indian cinema condolences in demise of maradona death  indian cinema condolences  maradona death  maradona death indian cinema  മറഡോണ ആദരാഞ്ജലികളുമായി ഇന്ത്യന്‍ സിനിമ  മറഡോണ വാര്‍ത്തകള്‍
ഫുട്ബോള്‍ ഇതിഹാസത്തിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍, ആദരാഞ്ജലികളുമായി ഇന്ത്യന്‍ സിനിമ

By

Published : Nov 26, 2020, 7:36 AM IST

ലോക ജനതയെ കണ്ണീരിലാഴ്ത്തിയാണ് മറഡോണ വിടപറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവെച്ചിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്‍റീനക്ക് വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നേതൃത്വത്തില്‍ കളത്തില്‍ ഇറങ്ങിയ അർജന്‍റീന ടീം ഫൈനലിൽ പശ്ചിമ ജർമനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്‌തു.

ലോകമെമ്പാടുമുള്ള ആരാധക വൃന്ദങ്ങൾക്കൊണ്ടും സമ്പന്നനായ മറഡോണ ലോകത്തോടും ഫുട്ബോള്‍ ആരാധകരോടും വിട പറയുമ്പോള്‍ ഇതിഹാസ താരത്തെ അനുസ്മരിക്കുകയാണ് ഇന്ത്യന്‍ സിനിമ. ഷാരൂഖ് ഖാന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി താരങ്ങള്‍ മറഡോണയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

'ഡീഗോ മറഡോണ... നിങ്ങൾ ഫുട്ബോളിനെ കൂടുതൽ മനോഹരമാക്കി. നിങ്ങളെ ഞങ്ങള്‍ക്ക് വല്ലാതെ മിസ് ചെയ്യും... നിങ്ങൾ ഈ ലോകത്തെ രസിപ്പിച്ച പോലെ സ്വർഗത്തെയും രസിപ്പിക്കുക...' എന്നാണ് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. 'ഡിയോഗോ മറഡോണ, കളിയുടെ ഇതിഹാസം' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരും മറഡോണയുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ നേര്‍ന്നു. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മറഡോണ ലോകത്തോട് വിട പറഞ്ഞത്.

ABOUT THE AUTHOR

...view details