ഇന്ത്യന്‍ സിനിമയുടെ പുരുഷ സൗന്ദര്യമാണ് ഹൃത്വിക് റോഷന്‍. ഹൃത്വികിന്‍റെ ഡാന്‍സിനും സ്റ്റൈലിനും ഇന്നും പതിനേഴിന്‍റെ ചുറുചുറുക്കാണ്. അതിഗംഭീര ഡാന്‍സറായ ഹൃത്വിക് തന്നെ അത്ഭുതപ്പെടുത്തിയ രണ്ട് താരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. തെന്നിന്ത്യയുടെ അഭിമാനമായ ദളപതി വിജയിയും, സ്റ്റൈലിഷ് താരം അല്ലു അര്‍ജുനുമാണ് ഹൃത്വിക്കിന്‍റെ ഹൃദയം കീഴടക്കിയവര്‍. താരം ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. വിജയിയുടെയും അല്ലു അര്‍ജുന്‍റെയും ഡാന്‍സിനെ കുറിച്ചും ഹൃത്വിക് അഭിമുഖത്തില്‍ വാചാലനായി.
എന്തൊരു എനര്‍ജി... എന്തൊരു ഡാന്‍സ്; ദളപതിയും അല്ലുവും ഹൃത്വിക് റോഷന്‍റെ 'ഫേവറേറ്റ്സ്' - Vijay and Allu Arjun's Dancing Skills
ഗംഭീര ഡാന്‍സറായ ഹൃത്വിക് തന്നെ അത്ഭുതപ്പെടുത്തിയ രണ്ട് താരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. തെന്നിന്ത്യയുടെ അഭിമാനമായ ദളപതി വിജയിയും, സ്റ്റൈലിഷ് താരം അല്ലു അര്‍ജുനുമാണ് ഹൃത്വിക്കിന്‍റെ ഹൃദയം കീഴടക്കിയവര്‍
അല്ലു അര്‍ജുന്‍റെ ഡാന്‍സിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്ഭുതത്തോടെയാണ് ഹൃത്വിക്ക് പറഞ്ഞ് തുടങ്ങിയത്. എനര്‍ജെറ്റിക്, സ്ട്രോങ്, ഇന്‍സ്‌പൈറിങ് എന്നായിരുന്നു മറുപടി. ദളപതി വിജയ് വളരെ എനര്‍ജിയോടെയാണ് ഡാന്‍സ് അവതരിപ്പിക്കുന്നതെന്നും ഈ എനര്‍ജിക്കായി അവര്‍ എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ താന്‍ താത്പര്യപ്പെടുന്നുണ്ടെന്നുമായിരുന്നു വിജയിയുടെ ഡാന്‍സിനെ കുറിച്ച് ചോദിച്ചപ്പോള്‍ വന്ന മറുപടി.
ഡാന്‍സ് കൊണ്ടും അഭിനയം കൊണ്ടും പണ്ടേ ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കിയവരാണ് വിജയിയും അല്ലു അര്‍ജുനും. ഹൃത്വിക് റോഷന്‍റെ ഈ അഭിമുഖം ഇപ്പോള്‍ ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ വൈറലാണ്. വാര്‍ എന്ന ചിത്രമാണ് ഒടുവിലായി പ്രദര്‍ശനത്തിന് എത്തിയ ഹൃത്വിക് റോഷന്‍ ചിത്രം. താരത്തിന്‍റെ ക്രിഷ് 4 അണിയറയില്‍ ഒരുങ്ങുകയാണ്.