ഭോപ്പാല്‍: കൊറോണ വൈറസ് ഭീതി രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇരുപത്തിയൊന്നാമത് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് മാറ്റിവെച്ചു. രാജ്യത്തെ ഏറ്റവും ജനപ്രിയമായ അവാര്‍ഡ് മാര്‍ച്ച് 27 മുതല്‍ 29 വരെ ഭോപ്പാലിലും ഇന്‍ഡോറിലുമായാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
കൊവിഡ് 19; ഐഫ അവാര്‍ഡ് ചടങ്ങ് മാറ്റിവെച്ചു - കൊറോണ വൈറസ്
രാജ്യത്തെ ഏറ്റവും ജനപ്രിയമായ അവാര്‍ഡ് മാര്‍ച്ച് 27 മുതല്‍ 29 വരെ ഭോപ്പാലിലും ഇന്‍ഡോറിലുമായാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
കൊവിഡ് 19; ഐഫ അവാര്‍ഡ് ചടങ്ങ് മാറ്റിവെച്ചു
'കൊവിഡ് 19 വൈറസ് പടരുന്നതിനെക്കുറിച്ചും ഐഫയുടെ ആരാധകരുടെയും പൊതുസമൂഹത്തിന്‍റെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്തും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫ അവാർഡ് 2020 ആഘോഷങ്ങൾ മാറ്റിവെക്കാന്‍ തീരുമാനിച്ചു. ആദ്യം പരിപാടി ഷെഡ്യൂൾ ചെയ്തത് മാർച്ച് അവസാനം ആയിരുന്നു' ഐഫ സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവന ഇതായിരുന്നു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുമെന്നും സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു.